പേര് തന്നെ വിചിത്രം, കഥ ആദ്യം പറഞ്ഞത് ഷൈനിനോട് -'വിചിത്രം' തിരക്കഥാകൃത്ത്


അഞ്ജയ് ദാസ് | നിഖിൽ രവീന്ദ്രൻ

ചെറിയ ഒരു ചിത്രം എന്ന രീതിയിൽ ആലോചിച്ച് തുടങ്ങിയതാണ്. നിർമാതാവും നല്ല പിന്തുണ നൽകിയിരുന്നു.

നിഖിൽ രവീന്ദ്രൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ലയാളത്തിൽ വീണ്ടുമൊരു പരീക്ഷണചിത്രം വരികയാണ്. വിചിത്രം. പേരിൽത്തന്നെ വിചിത്രതയുള്ള ചിത്രം ഒരു പരീക്ഷണമാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് നിഖിൽ രവീന്ദ്രൻ. നിരവധി താരങ്ങളുണ്ടായിട്ടും മുയലിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ച് തുടങ്ങിയ പരീക്ഷണം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ നാൾവഴികൾ നിഖിൽ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

പെട്ടന്നുണ്ടായ ആശയം‌നല്ല സുഹൃത്തുക്കളാണ് ഞാനും ഷൈൻ ടോം ചാക്കോയും. രണ്ടാം ലോക്ക്ഡൗണിന്റെ സമയത്ത് ഒരമ്മയും അഞ്ചുമക്കളുമുള്ള ഒരു കഥ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതിൽ നിന്നാണ് തിരക്കഥയായി എഴുതാമെന്ന് തീരുമാനിക്കുന്നത്. പെട്ടന്നുണ്ടായ ആശയമാണ്. ചെറിയ ഒരു ചിത്രം എന്ന രീതിയിൽ ആലോചിച്ച് തുടങ്ങിയതാണ്. നിർമാതാവും നല്ല പിന്തുണ നൽകിയിരുന്നു.

മുയലുകൾ കഥപാത്രങ്ങളാണ്

സിനിമയിൽ രണ്ട് മുയലുകൾ കഥാപാത്രങ്ങളായിട്ടുണ്ട്. സിനിമയിലെ കൗതുകകരമായിട്ടുള്ള കാര്യം കൂടിയാണത്. അതുകൊണ്ടുകൂടിയാണ് മുയലിനെ വെച്ച് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. മുയലുകളെ വി.എഫ്.എക്സിന്റെ സഹായത്തോടെയാണ് ചെയ്തത്.

നിഖിലും വിചിത്രത്തിന്റെ സംവിധായകൻ അച്ചു വിജയനും | ഫോട്ടോ: www.facebook.com/achufilmeditor

രാത്രിയിലെ ചിത്രീകരണം

കഥയിലെ നല്ലൊരു ഭാ​ഗം രാത്രിയിലാണ് നടക്കുന്നത്. ഒരാഴ്ചകൊണ്ട് നടക്കുന്ന കഥയാണ്. പല വെല്ലുവിളികളും ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും പിന്തുണകൊണ്ട് അതെല്ലാം മറികടക്കാൻ സാധിച്ചു.

സൂപ്പർ നാച്ചുറൽ ചിത്രമല്ല

സൂപ്പർ നാച്ചുറൽ ചിത്രം എന്ന് ഒരിക്കലും പറയാൻ കഴിയില്ല. നമ്മുടെ ചുറ്റും നടക്കുന്ന വിചിത്രമായ കാര്യമാണ്. തൃശ്ശൂരിലുള്ള ഒരു ഫുട്ബോൾ ഫാമിലിയാണ് പ്രധാന കഥാപാത്രങ്ങൾ. പേടിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മനഃപൂർവം രം​ഗങ്ങൾ ചേർത്തിട്ടില്ല. അങ്ങനെയൊരു കഥയുമല്ല. പരീക്ഷണചിത്രമായിരുന്നു. നിർമാതാവിനും മറ്റുമെല്ലാം ഉദ്ദേശശുദ്ധി മനസിലായതോടെയാണ് പടം പെട്ടന്ന് നടന്നത്.

കനിയും ഷൈനും നേരത്തേ മനസിലുണ്ടായിരുന്നു

കഥയ്ക്ക് രൂപം ആയപ്പോഴേ രണ്ട് കഥാപാത്രങ്ങളായി കനി കുസൃതിയും ഷൈൻ ടോം ചാക്കോയും മനസിലുണ്ടായിരുന്നു. ബാക്കി നടീനടന്മാരിലേക്ക് സാവധാനം എത്തുകയായിരുന്നു.

സംവിധാനമാണ് പഠിച്ചത്

ഞാൻ പഠിച്ചത് സംവിധാനമായിരുന്നു. പിന്നെ ​ഗ്രാഫിക്സ് ഡിസൈനറാണ്. നേരത്തേ സിദ്ധാർത്ഥ് ഭരതന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വർണ്യത്തിൽ ആശങ്ക പോലുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്നേ ഒരു സർക്കിൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ട്. അത് ഒരുപടത്തിനുകൂടി തിരക്കഥയെഴുതിയ ശേഷമായിരിക്കും.

Content Highlights: nikil raveendran, vichithram movie scriptwriter interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented