ആരോഗ്യമേഖലയിൽ നിന്ന് നിര്‍മാണരംഗത്തേക്ക്; നാല് സിനിമകളുമായി ഡോ.അജിത് ജോയ്


അനുശ്രീ മാധവന്‍

ഡോ.അജിത് ജോയ്

കേരളത്തിലെ ആദ്യ അത്യാധുനിക ന്യൂക്ലിയര്‍ മെഡിസിന്‍ സെന്ററായ ഡിഡിഎന്‍എംആര്‍സി സ്ഥാപിച്ചാണ് ന്യൂക്ലിയര്‍ മെഡിസിന്‍ ഫിസിഷ്യനായാ ഡോക്ടര്‍ അജിത് ജോയ് തന്റെ സംരംഭക ജീവിതം ആരംഭിച്ചത്. വലിയ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തിരക്കുകള്‍ക്കിടയിലും ഡോ. അജിത് ജോയ് കലാരംഗത്തോടുള്ള തന്റെ ഇഷ്ടം കൈവിട്ടില്ല. വലിയ സിനിമാപ്രേമിയും സംഗീതപ്രേമിയുമായ അജിത് ജോയ് നല്ലൊരു ചിത്രകാരന്‍ കൂടിയാണ്.

ജോയ് മൂവി പ്രൊഡക്ഷന്‍സ്, ജോയ് മ്യൂസിക്, സിനിമാ നിര്‍മാണത്തിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് കമ്പനി എന്നിവ സ്ഥാപിച്ച് നാല് സിനിമകള്‍ ഒരുമിച്ച് നിര്‍മിച്ച് സിനിമാ നിര്‍മാണത്തിലേക്ക് ചുവടുവയ്പ് നടത്തിയിരിക്കുകയാണ് അജിത് ജോയ്. ജോയ് മൂവി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിച്ച 'വിചിത്രം' ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളില്‍ എത്തുകയാണ്. സിനിമയോട് കടുത്ത ഇഷ്ടമുണ്ടെങ്കിലും നിര്‍മാണ രംഗത്തേക്ക് താന്‍ ചുവടുവയ്ക്കുന്നതിന് കാരണമായത് കോവിഡും ലോക് ഡൗണുമാണെന്ന് പറയുകയാണ് ഡോക്ടര്‍ അജിത് ജോയ്. വിചിത്രത്തിന്റെയും മറ്റു ഭാവി പദ്ധതികളുടേയും വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.കോവിഡ് കാലത്ത് മനസ്സില്‍ മൊട്ടിട്ട മോഹം
സിനിമ എനിക്ക് നേരത്തേ ഇഷ്ടമായിരുന്നു. പക്ഷേ ഡിഡിഎന്‍എംആര്‍സിയുടെ ചുമതലകള്‍ കാരണം മറ്റൊന്നിനും സമയമില്ലായിരുന്നു. രോഗനിര്‍ണയം, തെറാപ്പി തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ ഡിഡിഎന്‍എംആര്‍സി നല്‍കുന്നു. ഈ സമയത്തൊന്നും മറ്റൊന്നും ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. കോവിഡ് സമയത്ത് കേരളത്തില്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ആരംഭിക്കുന്നതില്‍ ഡിഡിഎന്‍എംആര്‍സിയാണ് തുടക്കം കുറിച്ചത്. എന്നാല്‍ അതേ സമയത്ത് തന്നെ ഞാന്‍ ഒരു ഒന്‍പത് മാസത്തോളം ദുബായില്‍ കുടുങ്ങി. അന്നാണ് ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ ഉപേക്ഷിച്ച പെയിന്റിങ് പൊടിതട്ടിയെടുക്കുന്നത്. എന്റെ മേഖലയില്‍ നിന്ന് ഏറെ വ്യത്യസ്തമായ സിനിമാ പ്രൊഡക്ഷനിലേക്ക് ചുവടുവച്ചാലോ എന്ന ആലോചനയും അതേ സമയത്തു തന്നെയാണ് മനസ്സില്‍ മൊട്ടിടുന്നത്. ഒരു നിര്‍മാണ കമ്പനി എന്നതിലപ്പുറം ആദ്യം ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത്യാധുനിക ക്യാമറകള്‍, വിഎഫ്എക്‌സ്, ഡിജിറ്റള്‍ കളറിങ് സ്റ്റുഡിയോ തുടങ്ങി എല്ലാ സാങ്കേതിക തികവോടെയും സിനിമ ചെയ്യാനുള്ള എല്ലൗ സൗകര്യവും ജോയ് മൂവി പ്രൊഡക്ഷന്‍സിലുണ്ട്.

വിചിത്രമായ 'വിചിത്രം.'..

അച്ചുവിനെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. അദ്ദേഹം ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. അതില്‍ ഞാനും പങ്കാളിയായപ്പോള്‍ ഒട്ടേറെ തിരക്കഥകള്‍ നോക്കി. അതില്‍ അഞ്ചോളം എണ്ണം സ്‌ക്രീന്‍ ചെയ്തു വച്ചു. അതില്‍ നിന്ന് തിരഞ്ഞെടുത്തതാണ് വിചിത്രം. വളരെ വിചിത്രമായ കഥ എന്നത് തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. ഫാമിലി, കോമഡി, ത്രില്‍, മിസ്റ്റ്‌റി, ക്രൈം അങ്ങനെ ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്ന ഒരു സിനിമയാണ് വിചിത്രം. സാങ്കേതികപരമായും മേക്കിങ്ങിലുമെല്ലാം മികച്ച ഒരു അനുഭവമായിരിക്കും വിചിത്രം. ഇത് വളരെ വ്യത്യസ്തമായ സിനിമയാണ്. ഒരു കുടുംബം അവര്‍ക്ക് അവകാശമുള്ള ഒരു വീട്ടില്‍ താമസിക്കാന്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന വിചിത്രമായ സംഭവങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം.

മികച്ച ഒരു ടീമിനൊപ്പം സിനിമാ നിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു. സംവിധായകന്‍ തിരക്കഥാകൃത്തുക്കളായ വിനീത് ജോസ്, നിഖില്‍ രവീന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാല്‍, കേതകി, പുതുമുഖങ്ങളും ഇരട്ടകളുമായ ഷിഹാന്‍, ഷിയാന്‍ എന്നിവരെയെല്ലാം പരാമര്‍ശിക്കാതിരിക്കാനാകില്ല. വളരെ പ്ലാനിങ്ങോടെ തുടങ്ങിയ സിനിമയായതിനാല്‍ മേക്കിങ്ങില്‍ നന്നായി ശ്രദ്ധിക്കുവാന്‍ കഴിഞ്ഞു. വിചിത്രം തന്നെയാണ് സിനിമാമേഖലയില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള ആത്മവിശ്വാസത്തിന് കരുത്തേകുന്നത്.

നാല് സിനിമകള്‍ നിര്‍മിച്ചതില്‍ അതിയായ സന്തോഷം

'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രമാണ് അടുത്തത്. വിനീത് ശ്രീനിവാസന്‍, സുരാജ് തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം നവംബര്‍ 11 ന് റിലീസാകും. 'ആട്ടം' ആണ് അടുത്ത ചിത്രം. വിനയ് ഫോര്‍ട്ട്, ഷാജോണ്‍ എന്നിവര്‍ വേഷമിടുന്ന ആട്ടം എന്ന ചിത്രമാണ് അടുത്തത്. ഉര്‍വശി, ഗുരു സോമസുന്ദരം, തമിഴിലെ കലയരശന്‍, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചാൾസ് എന്റര്‍പ്രൈസ്' ആണ് മറ്റൊരു ചിത്രം. എല്ലാം എനിക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന സിനിമകളാണ്. ആദ്യ സിനിമയ്ക്ക് തൊട്ടുപിന്നാലെ തന്നെ മൂന്ന് സിനിമകള്‍ ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ട്.

വെല്ലുവിളികള്‍ ഏറെ ഇഷ്ടം....

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അത് സിനിമാണെങ്കിലും ആരോഗ്യരംഗമാണെങ്കിലും. ബാബ അറ്റോമിക് റിസര്‍ച് സെന്ററില്‍ ആയിരുന്നു ആദ്യം അവിടെനിന്ന് പിന്നീട് ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തു. 2003-2004 കാലഘട്ടത്തിലാണ് കേരളത്തില്‍ എത്തുന്നത്. ഡോക്ടേഴ്‌സ് ഡയഗ്‌നോസ്റ്റിക് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് റിസര്‍ച് സെന്ററിലൂടെ ആരോഗ്യരംഗത്ത് ഒട്ടേറെ ന്യൂതന സാങ്കേതിക വിദ്യകള്‍ കൊണ്ടുവന്നതും ഒരുപാട് കടമ്പകളും വെല്ലുവിളികളും അതിജീവിച്ചാണ്. ഇന്ന് ഒരു സിനിമ നിര്‍മിക്കുമ്പോള്‍ ഒരു നിര്‍മാതാവിനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുക എന്നത് തന്നെയാണ്. കോവിഡ് വന്നതോടെ ആളുകളുടെ ആസ്വാദനോപാധികളില്‍ മാറ്റം വന്നു കഴിഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ജനകീയമായി. അതിനെയെല്ലാം മറികടന്നാലേ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനാകൂ. തിയേറ്റര്‍ അനുഭവം ഹൃദ്യമാകണമെങ്കില്‍ സാങ്കേതികപരമായും ഒരുപാട് മുന്നേറണം. ഈ വെല്ലുവിളികളെയെല്ലാം ഞാന്‍ ആസ്വദിക്കുന്നു.

Content Highlights: Dr Ajith Joy Interview, Vichitram movie producer, Joy Movies Production


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented