പ്രണയത്തിന്റെ കുസൃതി; വെയിലിലെ ഗാനം ശ്രദ്ധനേടുന്നു


Veyil Movie

ഷെയ്ന്‍ നിഗമിനെ നായകനാക്കി ശരത് സംവിധാനം ചെയ്ത വെയിലിലെ ഹേ ഹേ എന്ന പ്രണയഗാനം ശ്രദ്ധനേടുന്നു. വിനായക് ശശികുമാര്‍ രചിച്ച ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രദീപ് കുമാറാണ്. ആഷ ശ്രീരാമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശരതിന്റെ ആദ്യ സംവിധാന സംരഭമാണ് വെയില്‍.

ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, സോന ഒലിക്കല്‍, ജെയിംസ് ഏലിയ, മെറിന്‍ ജോസ്, സയീദ് ഇമ്രാന്‍, സുധി കോപ, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.

Content Highlights: Veyil Movie The Hey song Pradeep Kumar Asha Sreeram shane Nigam Pradeep Kumar shine tom Chacko

 


Also Watch

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

Most Commented