-
നാടെങ്ങും കൊറോണ ഭീതിയില്‍ വീടുകളില്‍ കഴിയുകയാണ്. നിരവധി സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുണ്ടെങ്കിലും കര്‍ശനനിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ സിനിമാലോകവും സ്തംഭിച്ചിരിക്കുകയാണ്. മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം, വണ്‍, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, മാലിക്,ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ്, ഹിന്ദിയിലെ സൂര്യവംശി, 1983 എന്നിങ്ങനെ റിലീസാകാനും അണിയറിയിലും സിനിമകളുടെ വന്‍ നിര തന്നെയുണ്ട്. അക്കൂട്ടത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്ന വെയിലുമുണ്ട്.
ഇരുട്ടില്‍ പുകവലിക്കുന്ന ഷെയ്‌നിന്റെ ചിത്രമാണ് പോസ്റ്ററില്‍. നവാഗതനായ ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഷെയ്‌നിനൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് വിതരണം.
കൊറോണ വൈറസ് ഭീതിയും ജാഗ്രതയും അകന്നാല്‍ എത്രയും പെട്ടെന്ന് സിനിമ തീയേറ്ററുകളിലെത്തണമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.