Veyil Movie
ഷെയ്ന്‍ നിഗമിനെ നായകനാക്കി ശരത് സംവിധാനം ചെയ്ത വെയിലിലെ പച്ച റാപ്പ് എന്ന് പേരിട്ടിരിക്കുന്ന റാപ്പ് ഗാനം ശ്രദ്ധനേടുന്നു. റാപ്പര്‍ ജാങ്കോയാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാപ്പിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശരതിന്റെ ആദ്യ സംവിധാന സംരഭമാണ് വെയില്‍.
ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, സോന ഒലിക്കല്‍, ജെയിംസ് ഏലിയ, മെറിന്‍ ജോസ്, സയീദ് ഇമ്രാന്‍, സുധി കോപ, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.