'വെള്ളരിപട്ടണ'ത്തിലെ ഗാനരംഗത്തിൽ മഞ്ജു വാര്യർ | ഫോട്ടോ: സ്ക്രീൻഗ്രാബ്
'നേരം വന്നാൽ ആരും വീഴും പ്രേമത്തീനാളം... ആളും തോറും നമ്മെ മാറ്റും മോഹത്തീനാളം...' മനോഹരമായ ഈണത്തിൽ അതിമനോഹരമായ പ്രണയഗാനവുമായി 'വെള്ളരിപട്ടണ'ത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. യുവത്വത്തിന്റെ ഹൃദയം കീഴടക്കുന്ന മെലഡിയുടെ വരികൾ വിനായക് ശശികുമാറിന്റേതും ഈണം സച്ചിൻ ശങ്കർ മന്നത്തിന്റേതുമാണ്. കെ.എസ്.ഹരിശങ്കറും നിത്യമാമ്മനുമാണ് ഗായകർ.
'അരികെയൊന്ന് കണ്ടൊരു നേരം...കനവിലാകെ മധുകണം...'എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചുകഴിഞ്ഞു. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിലെ രണ്ടാമത്തെ ഗാനമാണിത്. 'എന്തു നാടാ ഉവ്വേ...'എന്നു തുടങ്ങുന്ന ആദ്യഗാനം കീർത്തി സുരേഷ്, നിഖില വിമൽ, കല്യാണി പ്രിയദർശൻ, ഗായത്രി ശങ്കർ, അർജുൻ അശോകൻ, മാത്യു തോമസ്, നസ്ലിൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തിരുന്നു. 'കാശ്,പണം...' 'കാകിത കപ്പൽ' 'സന്ദനത്ത കർച്ചി താടാ..'തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായ തമിഴ് ഗായകൻ ഗാനബാലയാണ് രാഷ്ട്രീയ ആക്ഷേപഹാസ്യം പശ്ചാത്തലമാകുന്ന ആദ്യഗാനം ആലപിച്ചത്.
ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാലാ പാർവതി, വീണാ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കൾ.
അലക്‌സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ആർ.മണി. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ ഡിസൈനർ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ. എ.എസ്.ദിനേശ്. ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്
Content Highlights: vellaripattanam second song released soubin shahir and manju warrier
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..