കേരളം ആദരിക്കാൻ മറന്ന ഗായിക


1 min read
Read later
Print
Share

തനിക്ക് അർഹിക്കുന്ന പരിഗണന കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ട്.

വാണി ജയറാം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി

ചെന്നൈ: മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒട്ടേെറ ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിനെ ജനങ്ങൾ ഇരുകൈയുംനീട്ടി സ്വീകരിച്ചെങ്കിലും അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ കേരളത്തിനായില്ല.

മൂന്നുതവണ മികച്ചഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ അവരെ ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന സർക്കാരുകൾ മികച്ചഗായികയ്ക്കുള്ള പുരസ്കാരംനൽകി ആദരിച്ചു. അപ്പോഴും മധുരഗാനങ്ങൾ പകർന്നുനൽകിയ ഈ ഗായികയ്ക്ക് കേരളത്തിൽനിന്ന് പുരസ്കാരം ലഭിച്ചില്ല.

തനിക്ക് അർഹിക്കുന്ന പരിഗണന കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന് അവർതന്നെ പറഞ്ഞിട്ടുണ്ട്. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം വാണിജയറാം പാടിയ മലയാളത്തിലെ ജനപ്രിയ ഗാനമായിരുന്നു 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലിക്കുരുവി...’. 2014-ലെ സംസ്ഥാന അവാർഡിന് ഈ പാട്ടും പരിഗണനയിലുണ്ടായിരുന്നു. വാണി മികച്ചഗായികയാവുമെന്ന്‌ പലരും കരുതി. പക്ഷേ, അതു സംഭവിച്ചില്ല. ആ ഗാനത്തിന് എന്താണ് സംഭവിച്ചതെന്ന് വാണി ജയറാം അന്നു ചോദിച്ചിരുന്നു. എന്തുകൊണ്ട് സംസ്ഥാന അവാർഡ് കിട്ടിയില്ല എന്ന ചോദ്യം സംഗീതപ്രേമികളും ഉയർത്തി.

അന്ന് വാണിജയറാം പറഞ്ഞത് ഇങ്ങനെയായിരുന്നു - ‘‘എന്തുകൊണ്ടാണ് ആ ഗാനത്തെ ജൂറി പരിഗണിക്കാതിരുന്നതെന്ന് അറിയില്ല. പ്രതീക്ഷയോടെയാണ് പുരസ്കാരപ്രഖ്യാപനം കാതോർത്തത്. നിരാശയായിരുന്നു ഫലം. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.’’ അന്ന് അവർക്ക് പുരസ്കാരം ലഭിക്കാത്തതിൽ അവരെക്കാളും നിരാശരായത് ആസ്വാദകരായിരുന്നു. പി. ജയചന്ദ്രനും വാണി ജയറാമും ചേർന്നാലപിച്ച ‘ഓലഞ്ഞാലിക്കുരുവി...’ എന്ന ഗാനം കേരളത്തിൽ തരംഗമായിരുന്നു. ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദറായിരുന്നു ഈണം പകർന്നത്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ ‘പെയ്തലിഞ്ഞ നിമിഷ’മാണ് ശ്രദ്ധനേടിയ മറ്റൊരുഗാനം. പുലിമുരുകനിലെ ശീർഷകഗാനവും ഹിറ്റ് ചാർട്ടിൽത്തന്നെ. ഓസ്കറിനായി തയ്യാറാക്കിയ ഗാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ പുലിമുരുകനിലെ പാട്ടും ഇടംനേടിയിരുന്നു.

Content Highlights: singer vani jayaram passed away, olanjali kuruvi song, gopi sundar and vani jayaram songs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented