‘മറന്നിട്ടുമെന്തിനോ...’, ‘സുന്ദരി കണ്ണാൽ ഒരു സെയ്തി...’; പ്രിയ പ്രണയ​ഗാനങ്ങൾ‍ പങ്കുവെച്ച് ​ഗായകർ


അഞ്ജലി എൻ. കുമാർ

പ്രണയദിനത്തിൽ സംഗീതലോകത്തെ വ്യക്തിത്വങ്ങളുടെ ഇഷ്ടപ്രണയഗാനങ്ങൾ ഇവയാണ്. കാല-ഭാഷ വ്യത്യാസമില്ലാതെ ഏവരും ഏറ്റെടുത്ത മൂന്ന് ഗാനങ്ങൾ

സിതാര കൃഷ്ണകുമാർ, കൈലാസ് മേനോൻ, നിത്യ മാമ്മൻ, ഹരീഷ് ശിവരാമകൃഷ്ണൻ

പ്രണയം പലപ്പോഴും അടയാളപ്പെടുത്തുന്നത് കവിതകളിലൂടെയും ഗാനങ്ങളിലൂടെയുമാണ്. അതുകൊണ്ടാണല്ലോ, ഓരോ പാട്ടും ഓരോ ഓർമകളാണെന്നും പാട്ടുകൾ പലരേയും ഓർമിപ്പിക്കുന്നുവെന്നുമെല്ലാം നമ്മൾ പറയുന്നത്. അനിൽ പനച്ചൂരാൻ എന്ന കവിയുടെ പ്രശസ്തമായ കവിത പ്രണയകാലത്തിൽ കവി തന്റെ പ്രണയിനിക്ക്‌ നൽകുന്ന സമ്മാനം ഒരു കവിതയാണ്... തന്റെ കനവിലെത്തുമ്പോൾ ഓമനിക്കാനായാണ് ഒരു കവിതകൂടി അയാൾ രചിക്കുന്നത്. ഒടുവിൽ, ആ രാഗത്തിൽ അവൾ അലിഞ്ഞുചേരുകയാണ്. മറ്റൊരു ഗാനമായ് അവൻ പൂ പൊലിച്ചു...

മനോഹരമായ വരികളാലും ദൃശ്യങ്ങളാലും സമ്പന്നമായ ഒരുപാട് ഗാനങ്ങളുണ്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ. ഇളയരാജയും എ.ആർ. റഹ്‌മാനും വിദ്യാസാഗറുമെല്ലാം തയ്യാറാക്കിയ എണ്ണിയാലൊതുങ്ങാത്തത്ര മനോഹരഗാനങ്ങൾ. മികച്ച കലാകാരന്മാരുടെയും കാലത്തിന്റെയും കൈയൊപ്പ് പതിഞ്ഞ ചില ഗാനങ്ങൾ...

പ്രണയദിനത്തിൽ സംഗീതലോകത്തെ വ്യക്തിത്വങ്ങളുടെ ഇഷ്ടപ്രണയഗാനങ്ങൾ ഇവയാണ്. കാല-ഭാഷ വ്യത്യാസമില്ലാതെ ഏവരും ഏറ്റെടുത്ത മൂന്ന് ഗാനങ്ങൾ

സിതാര കൃഷ്ണകുമാർ- ​ഗായിക

1. ‘ഏഴിലം പാല പൂത്തു...’

1973-ൽ പുറത്തിറങ്ങിയ ‘കാട്’ എന്ന സിനിമയിൽ കെ.ജെ. യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വേദ്പാൽ വർമയാണ് സംഗീതം നൽകിയത്.

2. ‘ജൽത്തെ ഹേ ജിസ്‌കെ ലിയേ...’

പ്രണയത്തെ അതിമനോഹരമായി കുറിച്ചുവെച്ച വരികളും സംഗീതവും... 1959-ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന സിനിമയിലെ ഗാനം. കാലങ്ങൾക്കിപ്പുറം പുതുതലമുറയും നെഞ്ചേറ്റുന്ന പ്രണയഗാനം. എസ്.ഡി. ബർമന്റെ സംഗീതത്തിൽ തലത്ത് മെഹമ്മൂദ് ആണ് ഗാനമാലപിച്ചത്.

3. ‘സുന്ദരി കണ്ണാൽ ഒരു സെയ്തി...’

1991-ൽ പുറത്തിറങ്ങിയ ‘ദളപതി’ എന്ന സിനിമയിലെ ഗാനം. എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയും ചേർന്നാണ് ആലപിച്ചത്. വാലിയുടെ വരികൾക്ക് സംഗീതം നൽകിയത് ഇളയരാജ.

ഹരീഷ് ശിവരാമകൃഷ്ണൻ- ​ഗായകൻ

1. ‘ഇനിയെന്തു നൽകണം...’

2000-ൽ പുറത്തിറങ്ങിയ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിനിമയിലെ ഗാനം. കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകി കെ.ജെ. യേശുദാസും സുജാത മോഹനുമാണ് ആലപിച്ചത്.

2. ‘വരുവാനില്ലാരുമീ...’

1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ഗാനം. മധു മുട്ടം എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ നൽകി. പാടിയത്. കെ.എസ്. ചിത്ര.

3. ‘ശ്രീരാഗമോ...’

1994-ൽ പുറത്തിറങ്ങിയ ‘പവിത്രം’ എന്ന സിനിമയിലെ ഗാനം. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് ശരത്ത് ആണ് സംഗീതം നൽകിയത്. ആലപിച്ചത് കെ.ജെ. യേശുദാസും.

അയ്റാൻ- ​ഗായകൻ

1. ‘അഭി നാ ജാവോ ചോഡ്കർ...’

1961-ൽ പുറത്തിറങ്ങിയ ‘ഹം ദോനോ’ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫിയും ആശ ഭോസ്ലെയും ചേർന്ന് ആലപിച്ച ഗാനം. സഹീർ ലുധിയാൻവിയുടെ വരികൾക്ക് ജയ്‌ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

2. ‘ഫിർ ലേ ആയാ ദിൽ...’

2012-ൽ പുറത്തിറങ്ങിയ ‘ബർഫി’ എന്ന ചിത്രത്തിലെ ഗാനം. അരിജിത്ത് സിങ് ആണ് ഗാനമാലപിച്ചത്. സയീദ് ക്വാദ്രിയുടെ വരികൾക്ക് പ്രീതം ചക്രബർത്തി സംഗീതം നൽകി.

3. ‘സൂര്യകിരീടം വീണുടഞ്ഞു...’

1993-ൽ പുറത്തിറങ്ങിയ ‘ദേവാസുരം’ എന്ന ചിത്രത്തിലെ ഗാനം. എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകി എം.ജി. ശ്രീകുമാറാണ് ഗാനമാലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ.

നിത്യ മാമ്മൻ- ​ഗായിക

1. ‘ഉയിരേ...’

1998-ൽ പുറത്തിറങ്ങിയ ‘ബോംബെ’ എന്ന ചിത്രത്തിലെ ഗാനം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്‌മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിഹരനും കെ.എസ്. ചിത്രയും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

2. ‘കാതിൽ തേൻമഴയായ്...’

1995-ൽ പുറത്തിറങ്ങിയ ‘തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിലെ ഗാനം. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് സലിൽ ചാധരി സംഗീതം നൽകി. കെ.ജെ. യേശുദാസാണ് ആലപിച്ചത്.

3. ‘തുംഹേ മുഹബത്ത് ഹേ...’

2021-ൽ പുറത്തിറങ്ങിയ ‘അദ്‌രംഗി രേ’ എന്ന ചിത്രത്തിലെ ഗാനം. അരിജിത്‌ സിങ് ആണ് പാടിയത്. ഇർഷാദ് കമിൽ എഴുതിയ വരികൾക്ക് എ.ആർ. റഹ്‌മാൻ സംഗീതം നൽകി.

കൈലാസ് മേനോൻ- സം​ഗീത സംവിധായകൻ

1. ‘അഞ്ചു ശരങ്ങൾ പോരാതെ...’

1993-ൽ പുറത്തിറങ്ങിയ ‘പരിണയം’ എന്ന സിനിമയിലെ ഗാനം. കെ.ജെ. യേശുദാസാണ് ആലാപനം. യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് ബോംബെ രവി.

2. ‘മറന്നിട്ടുമെന്തിനോ...’

2001-ൽ പുറത്തിറങ്ങിയ ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ ഗാനം. സുജാതയും പി. ജയചന്ദ്രനും ചേർന്നാണ് ഗാനമാലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം നൽകിയത്.

3. ‘കണ്ണാളനേ...’

1994-ൽ പുറത്തിറങ്ങിയ ‘ബോംബെ’ എന്ന സിനിമയിലെ ഗാനം. എ.ആർ. റഹ്‌മാനും കെ.എസ്. ചിത്രയും ചേർന്നാണ് ഗാനമാലപിച്ചത്. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്‌മാനാണ് സംഗീതം നൽകിയത്.

Content Highlights: valentines day, love songs, love tunes, unconditional love, love songs malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented