'ഞാൻ വീട്ടിൽ പറഞ്ഞു, ഇതാണെന്റെ ചെക്കൻ എന്ന്'; ആദ്യപ്രണയത്തെക്കുറിച്ച് അനശ്വര രാജൻ


1 min read
Read later
Print
Share

ടോക്സിക് റിലേഷൻഷിപ്പുകളിൽ ചെന്നുവീഴരുതെന്ന സന്ദേശവും അനശ്വര പങ്കുവെക്കുന്നു.

അനശ്വര രാജൻ | Photo: www.instagram.com|p|CXQy31hpv74|

ദാഹരണം സുജാത എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി അനശ്വര രാജൻ. ഇപ്പോഴിതാ തന്റെ ആദ്യപ്രണയത്തെക്കുറിച്ച് പങ്കുവെക്കുകയാണ് അനശ്വര. ടോക്സിക് റിലേഷൻഷിപ്പുകളിൽ ചെന്നുവീഴരുതെന്ന സന്ദേശവും അനശ്വര പങ്കുവെക്കുന്നു.

ആദ്യ പ്രണയം

കുട്ടിക്കാലത്താണ് ആദ്യ പ്രണയം. അടുത്ത കൂട്ടുകാരനോടാണ് എനിക്ക് പ്രണയം തോന്നിയത്. അന്ന് മീശമാധവൻ പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നൽ വന്നത്. ഞാൻ വീട്ടിൽ പറഞ്ഞു, ഇതാണെന്റെ ചെക്കൻ എന്ന്. അവർക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോൾ എനിക്കുമതൊരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറേക്കഴിഞ്ഞ് യഥാർഥ പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്കു വന്നുപോയി.

ആദ്യത്തെ പ്രണയസമ്മാനം

വല്ല ഡയറി മിൽക്കോ മാലകളോ ഒക്കെ മാത്രം. പിന്നെ പ്രേമലേഖനങ്ങളും

പ്രണയദിന സന്ദേശം

ടോക്സിക് റിലേഷൻഷിപ്പിലൊന്നും ആരും ചെന്ന് വീഴാതിരിക്കുക. ലവ് എന്നുവച്ചാൽ അത്ര സങ്കീർണമായ കാര്യമൊന്നുമല്ല. അത് വളരെ സിംപിളാണ്. അത് അങ്ങനെ തന്നെ കൊണ്ടുപോവുക. ടോക്സിക് റിലേഷൻഷിപ് ഇപ്പോൾ വലിയ പ്രശ്നമാണ്. പ്രേമത്തിൽ പെട്ടുപോയ രണ്ടുപേർക്കും തങ്ങളുടെ ബന്ധം ടോക്സിക് ആണോ എന്ന് അറിയാൻ പറ്റണമെന്നില്ല. സോഷ്യൽ മീഡിയയിലൊക്കെ ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുപേർക്കെങ്കിലും അതിനേക്കുറിച്ച് അറിയാമെന്നത് ആശ്വാസമാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം ​ഗൃഹലക്ഷ്മിയിൽ

Content Highlights: valentines day, actress anaswara rajan about first love, toxic relationship

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented