'അന്ന് പലരും പറഞ്ഞു, ചെറുപ്പത്തിന്റെ ആവേശമാണ് വൈകാതെ കാണാം എന്ന്'; പ്രണയകഥ പറഞ്ഞ് മല്ലികയും ജാഷിമും


എം.ബി. ബാബു

വിവാഹച്ചടങ്ങിൽ മല്ലികയുടെയും ജാഷിമിന്റെയും വീട്ടിൽനിന്നാരും വന്നില്ല. ഇസ്‌ലാംമതത്തിൽപ്പെട്ട ജാഷിം, ട്രാൻസ്ജെൻ‍ഡറെ വിവാഹം കഴിക്കുന്നതിലെ എതിർപ്പായിരുന്നു വീട്ടുകാർക്ക്.

വിജയരാജമല്ലികയും ജാഷിമും

തൃശ്ശൂർ: ജില്ലാ കളക്ടറേറ്റ് പരിസരത്തെ പ്രളയദുരിതാശ്വാസ ക്യാമ്പിൽ സന്നദ്ധപ്രവർത്തകരിലൊരാളായി വിജയരാജമല്ലികയുമുണ്ടായിരുന്നു. ക്യാമ്പിൽ വസ്ത്രങ്ങൾ മടക്കി പാക്ക്‌ ചെയ്യുന്ന ഒരു പൊടിമീശക്കാരൻ ഒളികണ്ണിട്ട് നോക്കിനിൽക്കുന്നതുകണ്ട് മല്ലിക വിചാരിച്ചു- ട്രാൻസ്ജെൻഡറായതിനാലാകും ഈ നോട്ടം. ട്രാൻസ്ജെൻഡറെ കണ്ടിട്ടില്ലെങ്കിൽ നോക്കിരസിക്കട്ടെ. 2018 ഓഗസ്റ്റ് പത്തൊമ്പതിനായിരുന്നു അത്.

കാലം പിന്നെയും മുന്നോട്ടോടി, 2019 സെപ്റ്റംബർ ഏഴിലെത്തി. തൃശ്ശൂരിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസരകേന്ദ്രത്തിൽ അന്നൊരു പ്രണയവിവാഹം നടന്നു. പ്രളയദുരിതാശ്വാസ ക്യാമ്പിൽ ഒളികണ്ണിട്ട് നോക്കിയ പൊടിമീശക്കാരനായ ജാഷിം ട്രാൻസ്‌ജെൻഡറായ വിജയരാജമല്ലികയെ ജീവിതസഖിയാക്കി.

വിവാഹച്ചടങ്ങിൽ മല്ലികയുടെയും ജാഷിമിന്റെയും വീട്ടിൽനിന്നാരും വന്നില്ല. ഇസ്‌ലാംമതത്തിൽപ്പെട്ട ജാഷിം, ട്രാൻസ്ജെൻ‍ഡറെ വിവാഹം കഴിക്കുന്നതിലെ എതിർപ്പായിരുന്നു വീട്ടുകാർക്ക്. ബിരുദത്തിന് റാങ്കും എം.എസ്.ഡബ്ല്യുവിന് ഫസ്റ്റ് ക്ലാസും നേടിയ മനു ജെ. കൃഷ്ണൻ സ്വന്തം ഇഷ്ടപ്രകാരം ശസ്ത്രക്രിയയിലൂടെ ട്രാൻസ്‌ജെൻഡറായതിന്റെ എതിർപ്പായിരുന്നു മല്ലികയുടെ വീട്ടുകാരുടേത്.

അന്ന് അകന്നുനിന്നവർ പലതും പറഞ്ഞു. ചെറുപ്പത്തിന്റെ ആവേശമാണ്, വൈകാതെ കാണാം. അത്‌ കാണണമെങ്കിൽ മുതുവറയിലെ വീട്ടിലെത്തണം. കൃഷിയും എഴുത്തും വീട്ടുകാര്യങ്ങളുമായി ജീവിതം സ്നേഹനദിയായി ഒഴുകുന്നു. സോഫ്‌റ്റ്‌വേർ എൻജിനീയറായ ജാഷിമിന് സർക്കാർവകുപ്പിൽ ക്ലർക്കായി താത്‌കാലികജോലിയുണ്ട്. വിജയരാജമല്ലിക ഒളരിയിൽ യൂട്ടിലിറ്റി സെന്ററിൽ ഫാമിലി കൗൺസിലിങ്ങും ഡി.ടി.പി. സേവനങ്ങളും നടത്തുന്നു.

മലയാളത്തിലെ ആദ്യത്തെ ട്രാൻസ്‌ ജെൻഡർ കവി എന്ന നിലയിലേക്ക് മല്ലിക ഉയർന്നത് വിവാഹശേഷമാണ്. മൂന്ന് സർവകലാശാലകളിൽ മല്ലികയുടെ കവിതാസമാഹാരവും കവിതകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

ജാഷിമാണ് തന്നെ പിന്തുടർന്നതെന്ന് മല്ലിക പറയുന്നു. അടുപ്പം പ്രണയത്തിലേക്ക് നീങ്ങിയത് ഒരുമിച്ചുള്ള കോയമ്പത്തൂർ യാത്രയിൽ. മല്ലികയ്ക്ക് വിവാഹാലോചനയുമായി വന്ന ഫോണിന് മറുപടി പറഞ്ഞത് ജാഷിമാണ്. ഫോൺവെച്ചശേഷം ജാഷിം ചോദിച്ചു- ‘‘മല്ലികയെ ഞാൻ വിവാഹം കഴിക്കട്ടെ...’’

ജാഷിമിന്റെ വീട്ടിൽനിന്നുള്ള എതിർപ്പുകളറിഞ്ഞ് മല്ലിക പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മക്കളുണ്ടാകില്ലെന്ന ന്യായം മല്ലിക പറഞ്ഞപ്പോൾ നൽകിയ മറുപടി ജാഷിംതന്നെ പറയുന്നു- ‘ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ മക്കളുണ്ടാകുമെന്ന് ഉറപ്പുണ്ടോ?’

വീട്ടുകാർ തടഞ്ഞുവെച്ച ജാഷിമിനെ വിട്ടുകിട്ടാൻ പോലീസിന്റെ സഹായം തേടേണ്ടിവന്നു മല്ലികയ്ക്ക്, പ്രണയപൂർത്തീകരണത്തിന്. ജാഷിമിനിപ്പോൾ പ്രായം 31, മല്ലികയ്ക്ക് 36.

Content Highlights: transgender vijaya raja mallika love story, valentines day, unconditional love

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented