പണവും ജാതിയും മതവുമൊന്നും തടസ്സമായില്ല, വിദ്യാർഥിരാഷ്ട്രീയവഴിയിൽ തുടങ്ങിയ പ്രണയപ്രവാഹം...


എസ്.എഫ്.ഐ. സംഘടനാപ്രവർത്തനങ്ങൾക്കിടയിലാണ് ഇവർ കാണുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും.

കണ്ണൂർ: പ്രണയദിനവും പ്രണയദിനാഘോഷവുമൊക്കെ ബൂർഷ്വാമുതലാളിത്ത ഏർപ്പാടാണോയെന്നു ചോദിച്ചാൽ മുൻ എം.എൽ.എ. ജെയിംസ്‌ മാത്യുവും ഭാര്യ സുകന്യയും ചിരിക്കും. അതൊന്നും ഞങ്ങൾക്കറിയില്ല. രാഷ്ട്രീയപ്രവർത്തനത്തിനിടെ ഞങ്ങൾ പരസ്‌പരം ഇഷ്ടപ്പെട്ടു. പണവും ജാതിയും മതവുമൊന്നും പ്രണയത്തിന്‌ തടസ്സമായില്ല -ജെയിംസ് മാത്യു ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

ജെയിംസ്‌ അന്യമതസ്ഥയായ പെണ്ണിനെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നറിഞ്ഞപ്പോൾ മണിക്കടവിലെ 'നീരാക്കൽ' വീട്ടിൽ തുടക്കത്തിൽ ഉരുൾപൊട്ടിയ പ്രതീതി. പള്ളിയും പ്രാർഥനയൊന്നുമില്ലാതെ കമ്യൂണിസ്റ്റായി നടക്കുന്ന മകനെക്കുറിച്ച് വിശ്വാസികളായ എൻ.ജെ. മാത്യുവുവിനും ചിന്നമ്മയ്ക്കും നേരത്തേയുണ്ടായിരുന്നു ആധി. വിവരമറിഞ്ഞ് ആലക്കോട് മീൻപറ്റിയിൽനിന്ന് ചിന്നമ്മയുടെ അമ്മ എഴുപതുവയസ്സുള്ള ബ്രിജിറ്റ് മണിക്കടവിലെ വീട്ടിലെത്തി. കുടുംബക്കാരും.

എല്ലാവരുടെയും വാദങ്ങളും എതിർവാദങ്ങളും കേട്ടശേഷം അവർ വിധിച്ചു. 'കുട്ടികളുടെ ഇഷ്ടത്തിനെതിരേ ആരും നിൽക്കേണ്ട. അവർ വിദ്യാഭ്യാസമുള്ളവരാണ്. പരസ്പരം മനസ്സിലാക്കിയവരും. പിന്നെ എന്തിനാ എതിർപ്പ്. പെണ്ണിനെയും ചെക്കനെയും നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക്‌ കൂട്ടും...' എതിർപ്പുകാരെല്ലാം ഒന്ന് അയഞ്ഞു. ചിന്നമ്മയും മാത്യുവും അമ്മയുടെ തീർപ്പിനെതിരേ പിന്നെയൊന്നും പറഞ്ഞില്ല.

അങ്ങനെ ജെയിംസ് മാത്യുവും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകരുമായ തിരുവനന്തപുരം കൈതമുക്ക് ജ്യോതിസിൽ ടി. നാരായണന്റെയും ടി. രാധാമാണിയുടെയും മകൾ എൻ. സുകന്യയും 1991 ഓഗസ്റ്റ് 25-ന് കണ്ണൂർ ടൗൺഹാളിൽ വിവാഹിതരായി. കാർമികത്വം വഹിച്ചത് പിണറായി വിജയനും ചടയൻ ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കൾ. അപ്പോൾ ജെയിംസ് മാത്യു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയുടെ ചുമതലയേറ്റിരുന്നു. സുകന്യ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സ്ഥാനവുമൊഴിഞ്ഞു.

എസ്.എഫ്.ഐ. സംഘടനാപ്രവർത്തനങ്ങൾക്കിടയിലാണ് ഇവർ കാണുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. സുകന്യയുടെ വീട്ടിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അച്ഛൻ ടി. നാരായണൻ ജന്മം കൊണ്ട് നമ്പൂതിരിയാണ്. അമ്മ ടി. രാധാമണി നായരും. നാരായണന്റെ അച്ഛൻ രാമൻ നമ്പൂതിരിയും 'വിവാഹ വിപ്ലവം' നടത്തിയ ആളാണ്‌. അന്ന് നമ്പൂതിരി സമുദായത്തിൽ മൂത്ത സഹോദരന് മാത്രമേ സ്വന്തം സമുദായത്തിൽ വിവാഹം ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളു. ആ ആചാരത്തിനെതിരേ, കുടുംബത്തിലെ ഇളയ സഹോദരനായ ഇദ്ദേഹം സ്വന്തം സമുദായത്തിലെ ലീലാ അന്തർജനത്തെ വിവാഹം ചെയ്തു.

ജാതിയും മതവും തീർത്ത വേലിക്കെട്ടുകൾ തകർത്ത പ്രണയവിവാഹങ്ങൾ തുടർന്നും ഈ കുടുംബത്തിൽ നടന്നു. എൻ. സുകന്യയുടെ സഹോദരിയും മാധ്യമപ്രവർത്തകയുമായ എൻ. സുസ്മിത വിവാഹം ചെയ്തത് എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ യു.പി. ജോസഫിനെ.

ജെയിംസ് മാത്യു-സുകന്യ ദമ്പതിമാരുടെ മകൾ ഡോ. സാന്ത്വനയുടെ ഭർത്താവ് ഡോ. മിഥുൻലാൽ തീയ സമുദായക്കാരനാണ്. ഇരുവരും ഇപ്പോൾ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ ജോലി ചെയ്യുന്നു. മംഗളൂരുവിൽ ഡെന്റൽ ചികിത്സയിൽ ഉപരിപഠനം നടത്തുന്ന മകൻ ഡോ. സന്ദീപിന്റെ ഭാര്യ ഡോ. നിഷാ ജോസഫ് ഓർത്തഡോക്സ് വിഭാഗക്കാരിയാണ്. പെൺവീട്ടുകാർക്ക് തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അലിഞ്ഞു.

Content Highlights: ex mla james mathew sukanya love story, valentines day, unconditional love


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented