Photo | ANI
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മോദി പറഞ്ഞു. വികസിത ഇന്ത്യയെ നിര്‍മിക്കാനുള്ള ശക്തമായ ഒരു ശിലപാകലാണിത്. പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ആദ്യമായി പ്രത്യേക പാക്കേജ് കൊണ്ടുവന്നു എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ഇടത്തരക്കാരുടെ ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിരവധി പദ്ധതികള്‍ ബജറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. നികുതി കുറയ്ക്കുകയും അതിനനുസരിച്ച് ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഗ്രാമ - നഗര പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നിരവധി പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങള്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. വീട്ടമ്മമാരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക സമ്പാദ്യപദ്ധതി ആരംഭിക്കുമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് കാര്‍ഷിക രംഗത്തും കൊണ്ടുവരുമെന്നും അതിനുള്ള പദ്ധതി ബജറ്റിലുണ്ടെന്നും മോദി വ്യക്തമാക്കി.
Content Highlights: union budget modi congratulated fm sitharaman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..