പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
ന്യൂഡല്‍ഹി: ലീവ് എന്‍കാഷ്‌മെന്റിനുള്ള നികുതിയിളവിനുള്ള പരിധി മൂന്നുലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തുമെന്ന് കേന്ദ്രബജറ്റ് പ്രഖ്യാപനം. 2002-ലാണ് നികുതിയിളവിനുള്ള പരിധി മൂന്നുലക്ഷമായി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 25 ലക്ഷമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദായനികുതി പരിധി ഇളവ് അഞ്ചുലക്ഷത്തില്‍നിന്ന് ഏഴുലക്ഷമായി ഉയര്‍ത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഇതോടെ പ്രതിവര്‍ഷം ഒന്‍പതുലക്ഷംരൂപ വരുമാനമുള്ള വ്യക്തിക്ക് വെറും 45,000 രൂപ മാത്രമേ നികുതി നല്‍കേണ്ടി വരികയുള്ളൂ. നിലവില്‍ ഇത് 60,000 ആയിരുന്നു. 15,000 രൂപയുടെ കുറവാണ് വന്നിരിക്കുന്നതെന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്.
പ്രതിവര്‍ഷം 15 ലക്ഷം രൂപ വരുമാനമുള്ള ഒരാള്‍ക്ക് പുതിയ നികുതി ഘടന അനുസരിച്ച് 1,50,000 രൂപയാണ് നികുതിയടയ്‌ക്കേണ്ടി വരിക. പഴയ നികുതി ഘടന അനുസരിച്ചാണെങ്കില്‍ 1,87,000 രൂപയാണ് നല്‍കേണ്ടത്.
നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 42.74 ശതമാനമാണ്. പുതിയ നികുതി വ്യവസ്ഥപ്രകാരം, നികുതിയ്ക്കു മേല്‍ ചുമത്തുന്ന സര്‍ച്ചാര്‍ജ് നിരക്ക് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കും. ഇതോടെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 42.74 ശതമാനത്തില്‍നിന്ന് 39 ശതമാനമായി കുറയും.
Content Highlights: union budget 2023 leave encahment tax exemption limit raised


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..