47 ലക്ഷം യുവതീയുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ്‌,157 പുതിയ നഴ്സിങ് കോളേജുകള്‍,748 ഏകലവ്യ സ്‌കൂളുകള്‍


അടുത്ത മൂന്ന് വര്‍ഷത്തിനിടെ 38,800 അധ്യാപകരെ നിയമിക്കും

കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്‍കുന്ന നാഷണല്‍ അപ്രന്റീഷിപ്പ് പ്രമോഷന്‍ സ്‌കീം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് തുക നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ബജറ്റിലാണ്‌ ഇക്കാര്യം പരാമര്‍ശിച്ചത്. രാജ്യത്ത് പുതുതായി 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച 157 മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുക.

ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും. ലോകോത്തരനിലവാരമുള്ള പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത് ലഭ്യമാകുന്നതിനായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഫിസിക്കല്‍ ലൈബ്രറികള്‍ സ്ഥാപിക്കണം.

യുവാക്കളുടെ നൈപുണ്യവികസനത്തിനായി പി.എം. കൗശല്‍ വികാസ് യോജന 4.0.യും ബജറ്റില്‍ പ്രഖ്യാപിച്ചു. പുതിയകാലത്തെ ഇന്‍ഡസ്ട്രിക്കാവശ്യമായ കോഡിങ്, എ.ഐ, റോബോട്ടിക്‌സ്, മെക്കട്രോണിക്‌സ്, ത്രീഡി പ്രിന്റിങ് പോലുള്ള കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കും. യുവാക്കളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനും യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും രാജ്യത്താകമാനം 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങളും മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും.

മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ പഠനഗവേഷണാവശ്യങ്ങള്‍ക്കും, സ്വകാര്യ മേഖലയിലെ ഗവേഷക സംഘങ്ങള്‍ക്കും ഐ.സി.എം.ആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ ഇനിമുതല്‍ പ്രയോജനപ്പെടുത്താം

രാജ്യത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന മൂന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണപദ്ധതികള്‍ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കും. കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകാന്‍ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കും. 5ജി സര്‍വീസ് ആപ്പ് ഡെവലപ്മെന്റിനായി 100 5ജി ലാബുകള്‍ സ്ഥാപിക്കും

നാഷണല്‍ ചൈല്‍ഡ് ട്രസ്റ്റിന്റെയും, ചില്‍ഡ്രണ്‍സ് ബുക്ക് ട്രസ്റ്റിന്റെയും അടക്കമുള്ള അക്കാദമികേതര പുസ്തകങ്ങള്‍ എന്‍.ജി.ഒകളുടെ സഹകരണത്തോടെ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കും

വിദ്യാഭ്യാസ മേഖലയിലെ മികവുയര്‍ത്തുന്നതിനായി അധ്യാപകര്‍ക്ക് നൂതനരീതിയിലുള്ള പരിശീലനം നല്‍കും. ഐ.സി.ടിയും ഇതിനായി പ്രയോജനപ്പെടുത്തും. ഡിസ്ട്രിക്ട് എജ്യുക്കേഷന്‍& ട്രെയിനിങ് സെന്ററുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കും

വിദ്യാഭ്യാസവകുപ്പിനായി ആകെ 1.12 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തുക ഈ മേഖലയ്ക്കായി നീക്കിവെയ്ക്കുന്നത്.

മറ്റ് പ്രഖ്യാപനങ്ങള്‍

  • സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിക്കായി 37,453.47 കോടി രൂപ
  • പി.എം പോഷണ്‍ പദ്ധതിക്കായി 11,600 കോടി
  • സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി 2023- 24 സാമ്പത്തിക വര്‍ഷം 68,804.85 കോടി
  • ഉന്നതവിദ്യഭ്യാസമേഖലയ്ക്കായി 44,094.62 കോടി

Content Highlights: Union Budget 2023 education sector

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented