Photo: REUTERS
ന്യൂഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പരിഷ്‌കാരങ്ങള്‍ അതരിപ്പിച്ച് കേന്ദ്രബജറ്റ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിങ്‌സ് സ്‌കീം (സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം-എസ്.സി.എസ്.എസ്.), പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം പ്ലാന്‍ എന്നിവയുടെ പരമാവധി നിക്ഷേപ പരിധി ഇരട്ടിയാക്കി.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിങ്‌സ് സ്‌കീമിന്റെ നിലവിലെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷമായിരുന്നു. ഇത് മുപ്പതു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി ബജറ്റില്‍ പറഞ്ഞു. എട്ടു ശതമാനം പലിശ ലഭ്യമായ എസ്.സി.എസ്.എസ് അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ആരംഭിക്കാം.
പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം പ്ലാനില്‍ ഒരാളുടെ പേരില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയുടെ പരിധി നാലരലക്ഷത്തില്‍നിന്ന് ഒന്‍പതുലക്ഷമാക്കി ഉയര്‍ത്തും. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ മുന്‍പുണ്ടായിരുന്ന ഒന്‍പതുലക്ഷത്തില്‍നിന്ന് 15 ലക്ഷമായി ഉയര്‍ത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
സ്ത്രീകള്‍ക്കു വേണ്ടി നിശ്ചിത കാലയളവിലുള്ള നിക്ഷേപ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. മഹിള സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എം.എസ്.എസ്.സി.) എന്നാണ് ഈ പദ്ധതിയുടെ പേര്. 2025 മാര്‍ച്ച് വരെയുള്ള രണ്ടുവര്‍ഷത്തേക്കാണ് ഈ പദ്ധതി ലഭ്യമാവുക. 7.5 ശതമാനം പലിശ ലഭിക്കും.
സ്ത്രീകളുടെ പേരിലോ പെണ്‍കുട്ടികളുടെ പേരിലോ ഈ പദ്ധതിയില്‍ ചേരാം. ഭാഗികമായി തുക പിന്‍വലിക്കാനുള്ള സൗകര്യവും ലഭ്യമാണ്. രണ്ടുലക്ഷം രൂപയാണ് നിക്ഷേപിക്കാവുന്ന പരമാവധി തുക.
Content Highlights: senior citizen savings scheme maximum investment limit doubled
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..