Photo: Gettyimages
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉല്പാദനം 2014-15 ല്‍ 5.8 കോടി യൂണിറ്റില്‍ (18900 കോടി മൂല്യം) നിന്നും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 31 കോടി യൂണിറ്റായി (2.75 ലക്ഷം മൂല്യം) ഉയര്‍ന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.
രാജ്യത്തെ മൊബൈല്‍ഫോണ്‍ ഉല്പാദനത്തിന്റെ വളര്‍ച്ചയ്ക്കായി മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് ആവശ്യമായ ക്യാമറ ലെന്‍സ് ബാറ്ററികള്‍ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനൊപ്പം ലിഥിയം അയേണ്‍ ബാറ്ററി ഇറക്കുമതി തീരുവ ഇളവ് തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
സമാനമായി, ടെലിവിഷന്‍ നിര്‍മാണത്തിന് വേണ്ടി ആവശ്യമായി വരുന്ന അനുബന്ധ ഭാഗങ്ങളുടെ ഇറക്കുമതിക്കും 2.5 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വില കുറയും.
Content Highlights: mobile phone parts import customs duty reduced


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..