വരള്‍ച്ചാ ദുരിതാശ്വാസമായി കര്‍ണാടകയ്ക്ക് 5300 കോടി; ലക്ഷ്യം തിരഞ്ഞെടുപ്പ്?


1 min read
Read later
Print
Share

വരള്‍ച്ചാ ദുരിതാശ്വാസ സഹായമായാണ് തുക വകയിരുത്തിയത്‌.

കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയ്ക്ക് ബജറ്റില്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 5,300 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസ സഹായമായാണ് തുക വകയിരുത്തിയത്‌.

മധ്യ കര്‍ണാടകയിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ചിത്ര ദുര്‍ഗ, തുംകുര്‍, ദേവാംഗിരി ജില്ലകള്‍ക്ക് ഭദ്ര നദിയില്‍ നിന്നും ജലസേചനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുംഗ മുതല്‍ ഭദ്രവരെയുള്ള ആദ്യഘട്ടത്തില്‍ ജലനിരപ്പ് 17.40 ടി.എം.സിയായും ഭദ്രമുതല്‍ അജ്ജംപുര വരെയുള്ള രണ്ടാംഘട്ടത്തില്‍ 29.90 അടിയായും ഉയര്‍ത്താനാണ് പദ്ധതിയുടെ ലക്ഷ്യം.

മൈക്രോ ഇറിഗേഷന്‍ വഴി 2.25 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം ഉറപ്പാക്കും. 21,473 കോടി രൂപയുടെ ഭരണാനുമതി കര്‍ണാടക സര്‍ക്കാര്‍ പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും നന്ദിയറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി.

സംസ്ഥാനത്തെ 224 അംഗ നിയമസഭയിലേക്ക് ഈ വര്‍ഷം മേയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മേയ് 24 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി.

Content Highlights: karnataka drought package assembly election 5,300 crore rupees

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented