Photo | twitter.com/INCIndia
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുന്ന ചിത്രത്തിന്റെ മീം പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ പരിഹാസം.
അവകാശവാദം, യാഥാര്‍ഥ്യം എന്നിവതമ്മിലുള്ള അന്തരം സൂചിപ്പിച്ചുള്ള രണ്ട് ചിത്രങ്ങളടങ്ങിയ രണ്ട് ചിത്രമാണ് നല്‍കിയിരിക്കുന്നത്. അവകാശവാദം എന്ന സ്ലൈഡില്‍ മോദി മുകളിലേക്ക് ഊന്നി യോഗ ചെയ്യുന്നതും യാഥാര്‍ഥ്യത്തില്‍ താഴേക്ക് ഊന്നി യോഗ ചെയ്യുന്നതും കാണാം. ബജറ്റ് സംബന്ധിച്ച അവകാശവാദങ്ങളും അതിന്‍റെ യാഥാർഥ്യവും അവതരിപ്പിക്കുന്നതാണ് മീം.
കേന്ദ്ര ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. ബജറ്റ് ജനവിരുദ്ധവും തികച്ചും അവസരവാദപരവുമാണെന്ന് മമത പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ബജറ്റില്‍ ആദായ നികുതി പരിധി ഇളവ് ഏഴുലക്ഷമാക്കി ഉയര്‍ത്തിയ നടപടി ഒരാളെയും സഹായിക്കില്ല. രാജ്യത്തെ തൊഴിലില്ലായ്മ അഭിമുഖീകരിക്കാന്‍ ബജറ്റിന് കഴിഞ്ഞില്ലെന്നും മമത വിമർശിച്ചു.
ബുധനാഴ്ച രാവിലെ 11-നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതി പരിധി ഇളവ് ഏഴുലക്ഷമാക്കി ഉയര്‍ത്തി, റെയില്‍വേക്ക് 2.4 ലക്ഷം കോടി രൂപ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
Content Highlights: congress and mamata banerjee against union budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..