ആരോഗ്യരംഗത്തെ ഗവേഷണത്തിന് ബജറ്റില്‍ 2980 കോടി; 2047-ന് മുമ്പ് അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ആരോഗ്യ കുടുംബക്ഷേമത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 89,155 കോടി രൂപ. ഇതില്‍ 2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമായാണ്.

2047-ന് മുമ്പായി അരിവാള്‍രോഗം ഇന്ത്യയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളില്‍ നാല്‍പത് വയസ് വരേയുള്ള ഏഴ് കോടിയോളം ആളുകളെ സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയമാക്കിയാകും ഈ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കുക.

ഇതുവരെ 102 കോടി ആളുകള്‍ക്ക് 220 കോടി കോവിഡ്-19 വാക്‌സിനുകള്‍ നല്‍കിയെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. 2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച 157 മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്സിങ് കോളേജുകള്‍ ആരംഭിക്കുക.

മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പഠന ഗവേഷണാവശ്യങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ ഗവേഷക സംഘങ്ങള്‍ക്കും ഐ.സി.എം.ആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ ഇനിമുതല്‍ പ്രയോജനപ്പെടുത്താം.

ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഗവേഷണത്തിനായി പുതിയ പദ്ധതി രൂപീകരിക്കുകയും ഗവേഷണത്തിനായി നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുന്നതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Content Highlights: budget 2023 finance minister nirmala sitharaman announced this for healthcare sector

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented