നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ കീഴടക്കി, സിംബാബ്‌വെ സൂപ്പര്‍ 12-ല്‍


Photo: twitter.com/T20WorldCup

ഹൊബാര്‍ട്ട്: നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ഐ.സി.സി. ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12-ല്‍ ഇടം നേടി സിംബാബ്‌വെ. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് സിംബാബ്‌വെ സൂപ്പര്‍ 12-ല്‍ ഇടം നേടിയത്. സ്‌കോട്‌ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഈ വിജയത്തോടെ സിംബാബ്‌വെ ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനക്കാരായി അയര്‍ലന്‍ഡും സൂപ്പര്‍ 12-ല്‍ എത്തി. സ്‌കോട്‌ലന്‍ഡിന് പുറമേ രണ്ട് തവണ ട്വന്റി 20 ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും പുറത്തായി. ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലേക്കാണ് സിംബാബ്‌വെയുടെ പ്രവേശനം.



വിജയിക്കുന്ന ടീം സൂപ്പര്‍ 12-ലേക്ക് കടക്കും എന്ന സ്ഥിതിയായതിനാല്‍ സിംബാബ്‌വെയും സ്‌കോട്‌ലന്‍ഡും ജീവന്മരണ പോരാട്ടത്തിനാണ് ഇറങ്ങിയത്. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ 18.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ ക്രെയ്ഗ് ഇര്‍വിനും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ സിക്കന്ദര്‍ റാസയുമാണ് ടീമിന് വിജയം സമ്മാനിച്ചത്.

ഇര്‍വിന്‍ 54 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തപ്പോള്‍ സിക്കന്ദര്‍ റാസ 23 പന്തുകളില്‍ നിന്ന് 40 റണ്‍സ് നേടി. 11 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മില്‍ട്ടണ്‍ ശുംബയും നന്നായി ബാറ്റുവീശി. ഏഴ് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ സിംബാബ്‌വെ പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌കോട്‌ലന്‍ഡിനായി ജോഷ് ഡേവി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് വാട്ടും മൈക്കിള്‍ ലീസ്‌കും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 51 പന്തുകളില്‍ നിന്ന് 54 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മുന്‍സിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 25 റണ്‍സ് നേടിയ ക്യാലം മക്ലിയോഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല.

സിംബാബ്‌വെയ്ക്ക് വേണ്ടി ടെന്‍ഡായി ചത്താര, റിച്ചാര്‍ഡ് എന്‍ഗറാവ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോല്‍ ബ്ലെസ്സിങ് മുസര്‍ബനി, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: icc t20 world cup 2022. zimbabwe beat scotland, super 12, super 12 teams final list, zimbabwe cricke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented