ട്വന്റി 20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു, നായകന്‍ ഇര്‍വിന്‍ തിരിച്ചെത്തി


പരിക്കില്‍ നിന്ന് മോചിതനായ ഇര്‍വിന്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും

Photo: AP

ഹരാരെ: 2022 ട്വന്റി 20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ തിരിച്ചെത്തി. പരിക്കില്‍ നിന്ന് മോചിതനായ ഇര്‍വിന്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും.

പേശിവലിവ് മൂലമാണ് ഇര്‍വിന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. താരത്തിനൊപ്പം പരിക്കില്‍ നിന്ന് മോചിതരായ ടെന്‍ഡായ് ചത്താര, വെല്ലിങ്ടണ്‍ മസാകഡ്‌സ, മില്‍ട്ടണ്‍ ഷുംബ എന്നിവരും ടീമിലിടം നേടി. പേസ് ബൗളര്‍ ബ്ലെസ്സിങ് മുസറബനിയും ടീമില്‍ തിരിച്ചെത്തി.

പരിചയസമ്പന്നരായ റെഗിസ് ചക്കബ്വ, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ്, ബ്രാഡ്‌ലി ഇവാന്‍സ്, ടോണി മുനിയോങ്ങ, ക്ലൈവ് മഡാന്‍ഡെ എന്നിവരും ടീമിലുണ്ട്. തഡിവാനഷെ മറുമനി, ഇന്നസെന്റ് കൈയ്യ, കെവിന്‍ കസുസ, വിക്ടര്‍ ന്യായുച്ചി, തനക ഷിവാംഗ എന്നിവര്‍ റിസര്‍വ് താരങ്ങളാണ്.

ട്വന്റി 20 ലോകകപ്പില്‍ ഒക്ടോബര്‍ 17 നാണ് സിംബാബ്‌വെയുടെ ആദ്യ മത്സരം. സിംബാബ്‌വെയ്ക്ക് യോഗ്യതാമത്സരങ്ങള്‍ കളിക്കണം.

Content Highlights: icc t20 world cup 2022, zimbabwe, zimbabwe squad for t20 world cup, t20 world cup 2022, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented