'ഞങ്ങള്‍ക്കൊപ്പം കളിക്കാമോ; ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാന്‍ വരുമ്പോള്‍ വന്നാല്‍ മതി'


ഇന്ത്യക്കെതിരായ മത്സരത്തിൽ കെഎൽ രാഹുലിന്റെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന പോൾ വാൻ മീകെരെൻ | Photo: ANI

സിഡ്‌നി: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ്, നമീബിയ, സിംബാബ്‌വെ എന്നീ കുഞ്ഞന്‍ ടീമുകളുടെ കരുത്തറിഞ്ഞവര്‍ വമ്പന്‍മാരായ ഇംഗ്ലണ്ടും ശ്രീലങ്കയും പാകിസ്താനുമൊക്കെയാണ്. വല്ലപ്പോഴും ലോകവേദികളില്‍ മാത്രമാണ് ഈ ടീമുകള്‍ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങള്‍ക്കെതിരെ കളിക്കുന്നത്. ടെസ്റ്റ് പദവിയുള്ള അയര്‍ലന്‍ഡ് സിംബാബ്‌വെ ടീമുകള്‍ക്ക് പോലും വമ്പന്‍മാര്‍ക്കെതിരെ മത്സരിക്കാന്‍ അവസരം വിരളമാണ്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് നെതര്‍ലന്‍ഡ്‌സ് താരം പോള്‍ വാന്‍ മീകെരെന്‍.

11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ ഒരു മത്സരം കളിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. 2011 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും നെതര്‍ലന്‍ഡ്‌സും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തുന്ന ടീമുകള്‍ക്ക് തങ്ങള്‍ക്കൊപ്പം കളിച്ചുകൂടെ എന്നാണ് താരം ചോദിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് എത്തുന്ന സന്ദര്‍ശക ടീമുകള്‍ സാധാരണയായി സന്നാഹ മത്സരങ്ങള്‍ കളിക്കുന്നത് കൗണ്ടി ടീമുകള്‍ക്കെതിരെയാണ്. പത്ത് ദിവസത്തെ സന്നാഹം ഇംഗ്ലണ്ടിലെ സമാന കാലാവസ്ഥയുള്ള തങ്ങളുടെ രാജ്യത്ത് ആയിക്കൂടെ എന്നാണ് താരം ചോദിക്കുന്നത്.'നെതര്‍ലന്‍ഡ്‌സില്‍ ക്രിക്കറ്റിന് അടിസ്ഥാന സൗകര്യങ്ങളില്‍ ഇപ്പോള്‍ മുന്‍പത്തെ അവസ്ഥയല്ല. സ്ഥിതി പണ്ടത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട്. കൗണ്ടി ടീമുകള്‍ ഒരുക്കുന്ന അതേ സംവിധാനങ്ങള്‍ നെതര്‍ലന്‍ഡ്‌സിലും ഉണ്ട്. പത്ത് ദിവസം നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് കളിച്ചാല്‍ അത് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ്. ക്രിക്കറ്റ് അത്രത്തോളം ജനകീയമല്ലാത്തതിനാല്‍ താരങ്ങള്‍ക്ക് സൈ്വര്യമായി നിരത്തുകളില്‍ നടക്കാന്‍ പോലും കഴിയും', മീകെരന്‍ പറഞ്ഞു.

ഏകദിന ലോകകപ്പ് സൂപ്പര്‍ലീഗിന്റെ ഭാഗമായി വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഈ വര്‍ഷം നെതര്‍ലന്‍ഡ്‌സില്‍ കളിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പ് കഴിഞ്ഞാല്‍ ഇനി സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് ഐസിസിയുടെ തീരുമാനം. ഇതോടെ വല്ലപ്പോഴും ലഭിച്ചിരുന്ന അവസരങ്ങളും ചെറിയ ടീമുകള്‍ക്ക് നഷ്ടമാകുമെന്ന സ്ഥിതി വന്ന പശ്ചാത്തല്തതിലാണ് താരത്തിന്റെ പ്രതികരണം. വലിയ ടീമുകള്‍ക്കെതിരെ സ്ഥിരമായി കളിച്ചാല്‍ നെതര്‍ലന്‍ഡ്‌സ് പോലുള്ള ടീമുകള്‍ക്ക് ഭാവിയില്‍ വന്‍ ശക്തിയാകാന്‍ കഴിയുമെന്ന അഭിപ്രായവും ശക്തമാണ്.

Content Highlights: paul van meekeren, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented