ഫ്രീഹിറ്റില്‍ ബാറ്റര്‍ ബൗള്‍ഡായാല്‍ എന്ത് സംഭവിക്കും?കോലി ബൗള്‍ഡായിട്ടും ഇന്ത്യയെ 'ജയിപ്പിച്ച' പന്ത്


photo:twitter/ICC

മെല്‍ബണ്‍: ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ആര്‍ത്തലച്ച ഗാലറികള്‍ക്ക് നടുവില്‍ വിരാട് കോലിയുടെ പേര് മാത്രമാണ് മുഴങ്ങിയത്. ലോകകപ്പില്‍ തന്നെ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന പോരാട്ടം കാഴ്ചവെച്ചാണ് കോലി ഇന്ത്യയുടെ വിജയശില്പിയായത്.ഫലം
മാറി മറഞ്ഞ മത്സരത്തില്‍ അവസാന ഓവറിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആ ഓവറില്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇന്ത്യയെ വിജയതീരത്തെത്തിച്ച കോലി ആ ഓവറില്‍ ബൗള്‍ഡായിരുന്നു. പക്ഷേ ആ പന്ത് ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്തെറിയുന്നതായിരുന്നില്ല. ഇന്ത്യന്‍ ക്യാമ്പില്‍ ആവേശം നിറയ്ക്കുന്നതായിരുന്നു. അതിന് ക്രിക്കറ്റ് നിയമപുസ്തകത്തിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതി.

മൂന്നോവറില്‍ 48-റണ്‍സെന്ന നിലയില്‍ നിന്ന് കോലിയും ഹാര്‍ദിക്കും ഒരോവറില്‍ 16-റണ്‍സെന്ന ദൂരത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചു. അവസാന ഓവര്‍ മുഹമ്മദ് നവാസാണ് എറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കി നവാസ് തിരിച്ചടിച്ചു. ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. അടുത്തതായി ഇറങ്ങിയ ദിനേശ് കാര്‍ത്തിക് തൊട്ടടുത്ത പന്തില്‍ ഒരു റണ്ണെടുത്ത് കോലിക്ക് സ്‌ട്രൈക്ക് കൈമാറി. നേരിട്ട ആദ്യ പന്തില്‍ കോലി രണ്ട് റണ്ണെടുത്തു. ആ ഘട്ടത്തില്‍ ശേഷിക്കുന്ന മൂന്ന് പന്തില്‍ നിന്ന് ഇന്ത്യയ്ക്ക് ജയിക്കാന്‍ 13 റണ്‍സാണ് വേണ്ടിയിരുന്നത്.



അടുത്ത പന്തില്‍ മത്സരത്തിന്റെ ഗതി മാറ്റാന്‍ കെല്‍പ്പുള്ളൊരു സിക്‌സുമായി കോലി ആരാധകരെ ആവേശത്തിലാക്കി. നവാസ് എറിഞ്ഞ ഫുള്‍ ടോസ്സ് ബൗണ്ടറിലൈനിലടുത്തുവെച്ച് ഫീല്‍ഡര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചു. പക്ഷേ കയ്യില്‍ തട്ടിയ പന്ത് സിക്‌സായി. ആരാധകരെ ഇരട്ടി ആവേശത്തിലാക്കി ആ പന്ത് അമ്പയര്‍ നോ ബോളും വിളിച്ചു. മൂന്ന് പന്തില്‍ നിന്ന് ഇന്ത്യയുടെ വിജയലക്ഷ്യം ആറ് റണ്‍സായി മാറി. അടുത്ത ഫ്രീഹിറ്റിനായി ആരാധകര്‍ കാത്തുനിന്നു. പക്ഷേ പന്ത് വൈഡായി മാറി.

പിന്നീട് എറിഞ്ഞ പന്തില്‍ കോലി ബൗള്‍ഡായി. പക്ഷേ സ്റ്റമ്പില്‍ തട്ടിയ പന്ത് അടുത്ത ഫീല്‍ഡ് ചെയ്ത തേര്‍ഡ്മാനേയും മറികടന്ന് പോയി. കോലിയും കാര്‍ത്തിക്കും റണ്ണിനായി ഓടി. പാകിസ്താന്‍ താരങ്ങള്‍ അത് അമ്പയറോട് അപ്പീല്‍ ചെയ്തു. ഫ്രീഹിറ്റില്‍ ബാറ്റര്‍ ബൗള്‍ഡായാല്‍ റണ്‍സ് കിട്ടുമോയെന്ന ആശങ്ക പരന്നു. ഒടുവില്‍ അമ്പയര്‍മാരുടെ വിധി വന്നു. അഞ്ച് വിരലുകളും മുകളിലോട്ടുയര്‍ത്തി ഇത് ബൈ റണ്ണായി കണക്കാക്കുമെന്ന് കാണിച്ചതോടെ പാകിസ്താന്‍ നിരാശയിലായി. ഇന്ത്യന്‍ ക്യാമ്പില്‍ ആവേശം അലതല്ലി.

ഫ്രീഹിറ്റില്‍ ബാറ്റര്‍ ബൗള്‍ഡായാല്‍ എന്ത് സംഭവിക്കും?

ഫ്രീഹിറ്റില്‍ ബാറ്റര്‍ ബൗള്‍ഡാവുന്നതിന് മുമ്പ് പന്ത് ബാറ്റില്‍ തട്ടിയാല്‍ ബാറ്ററുടെ റണ്ണായി കണക്കാക്കും. എന്നാല്‍ പന്ത് പാഡിലോ ശരീരത്തിലോ ആണ് തട്ടുന്നതെങ്കില്‍ പിന്നീടുളള റണ്‍സെല്ലാം ലെഗ്-ബൈ റണ്‍സായാണ് പരിഗണിക്കുക. എന്നാല്‍ ഒരു കോണ്ടാക്ടും ഇല്ലാതെ ബാറ്റര്‍ ക്ലീന്‍ ബൗള്‍ഡാണ് ആകുന്നതെങ്കില്‍ പിന്നീട് കിട്ടുന്ന റണ്‍സ് ബൈ റണ്‍സായാണ് ഇത് കണക്കാകുക.

അങ്ങനെയാണ് ഇന്ത്യയ്ക്ക് കോലി ബൗള്‍ഡായ ആ പന്തില്‍ മൂന്ന് റണ്‍സ് കിട്ടുന്നത്. ശേഷിക്കുന്ന രണ്ട് പന്തില്‍ ഇന്ത്യന്‍ വിജയലക്ഷ്യം രണ്ട് റണ്‍സായി മാറുന്നതും. ഇന്ത്യന്‍ വിജയത്തില്‍ വളരെ നിര്‍ണായകമായിരുന്നു ആ മൂന്ന് റണ്‍സ്. അടുത്ത പന്തില്‍ കാര്‍ത്തിക് പുറത്തായെങ്കിലും അവസാന പന്തില്‍ അശ്വിന്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Content Highlights: What happens if the Batsman gets Bowled on a Free Hit?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented