റസ്സലും നരെയ്‌നും എന്തുകൊണ്ട് ടീമിലിടം നേടിയില്ല? വിശദീകരണവുമായി വിന്‍ഡീസ് ചീഫ് സെലക്ടര്‍


കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ റസ്സല്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചിരുന്നു

Photo: AP

ട്രിനിഡാഡ്: 2022 ട്വന്റി 20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും പുറത്തായി. നിക്കോളാസ് പൂരന്‍ നയിക്കുന്ന ടീമില്‍ റസ്സലിനെയും നരെയ്‌നിനെയും ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ അമര്‍ഷത്തിലാണ്. ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍പ്പെടുന്നവരാണ് ഇരുവരും.

എന്നാല്‍ എന്തുകൊണ്ട് റസ്സലിനെയും നരെയ്‌നിനെയും ടീമിലുള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്‌നസ് രംഗത്തെത്തി.

റസ്സലിന്റെ കാര്യത്തില്‍ അദ്ദേഹം ഫോമിലല്ലെന്ന കാരണമാണ് ഹെയ്‌നസ് കണ്ടെത്തിയത്. ' ഈ വര്‍ഷം ആദ്യം റസ്സലുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഞങ്ങള്‍ ഇതുവരെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ തൃപ്തരല്ല. കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ടെങ്കിലും ഫോമിലല്ല. ഫോമിലില്ലാത്ത താരത്തെ ടീമിലുള്‍പ്പെടുത്താനാവില്ല. അതുകൊണ്ട് നന്നായി കളിക്കുന്ന മറ്റൊരു താരത്തിന് അവസരം നല്‍കി'-ഹെയ്‌നസ് പറഞ്ഞു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ റസ്സല്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചിരുന്നു. നിലവില്‍ സി.പി.എല്ലില്‍ കളിക്കുന്ന റസ്സലിന് ബാറ്റിങ്ങില്‍ താളം കണ്ടെത്താനായിട്ടില്ല. 17 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള ടോപ് സ്‌കോര്‍.

നരെയ്‌നിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ദേശീയ ടീമില്‍ കളിക്കാന്‍ നരെയ്ന്‍ താത്പര്യം കാണിക്കുന്നില്ലെന്ന് ഹെയ്‌നസ് പറഞ്ഞു. ' ദേശീയ ടീമില്‍ കളിക്കാനുള്ള താത്പര്യം നരെയ്ന്‍ ഇതുവരെ പ്രകടമാക്കിയിട്ടില്ല. ടീം ക്യാപ്റ്റന്‍ പൂരന്‍ നരെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന് ദേശീയ ടീമില്‍ കളിക്കാന്‍ താത്പര്യമില്ലെന്ന മറുപടിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്' - ഹെയ്‌നസ് വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പ് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും ശക്തരായ താരങ്ങളാല്‍ സമ്പന്നമാണ്. പൂരന്‍ നയിക്കുന്ന ടീമില്‍ റോവ്മാന്‍ പവല്‍, ഷെല്‍ഡണ്‍ കോട്രല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, എവിന്‍ ലൂയിസ് തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ട്. ചില പുതുമുഖതാരങ്ങളും ടീമിലിടം നേടി.

Content Highlights: icc t20 world cup 2022, sunil narine, andre russel, west indies cricket team for world cup, t20wc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented