സിംബാബ്‌വെയെ 31 റണ്‍സിന് തോല്‍പ്പിച്ചു, സൂപ്പര്‍ 12 യോഗ്യത സജീവമാക്കി മുന്‍ ചാമ്പ്യന്മാര്‍


Photo: twitter.com/ICC

ടാസ്മാനിയ: ഐ.സി.സി. ട്വന്റി 20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിന് വിജയം. രണ്ട് തവണ ട്വന്റി 20 കിരീടം നേടിയ വിന്‍ഡീസ് ഗ്രൂപ്പ് ബിയില്‍ സിംബാബ്‌വെയെ 31 റണ്‍സിന് കീഴടക്കി. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ 18.2 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായി.

ഈ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 12 പ്രതീക്ഷ കാത്തു. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ വിന്‍ഡീസിന് സൂപ്പര്‍ 12-ല്‍ കയറാം. അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡാണ് വിന്‍ഡീസിന്റെ എതിരാളി.



ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിനായി ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സും വൈസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവലും മികച്ച പ്രകടനം പുറത്തെടുത്തു. ജോണ്‍സണ്‍ 36 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കമേകിയപ്പോള്‍ അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത പവല്‍ 21 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി. 23 റണ്‍സെടുത്ത അകിയല്‍ ഹൊസെയ്‌നും മികച്ച പ്രകടനം പുറത്തെടുത്തു.

സിംബാബ്‌വെയ്ക്ക് വേണ്ടി ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബ്ലെസ്സിങ് മുസാറാബനി രണ്ട് വിക്കറ്റ് വീഴ്ത്തി.

154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 2.2 ഓവറില്‍ ഓപ്പണര്‍മാര്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചോവറില്‍ 48 റണ്‍സ് നേടിയെടുക്കാനും ടീമിനായി. എന്നാല്‍ പിന്നീടങ്ങോട്ട് ടീമിന്റെ ബാറ്റിങ് നിര തകര്‍ന്നു. 29 റണ്‍സെടുത്ത ലൂക്ക് യോങ്ങും 27 റണ്‍സ് നേടിയ ഓപ്പണര്‍ വെസ്ലി മധെവെരെയും മാത്രമാണ് സിംബാബ്‌വെയ്ക്ക് വേണ്ടി പിടിച്ചുനിന്നത്.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റെടുത്ത് മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മൂന്ന് വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറും മികച്ചുനിന്നു. അകിയല്‍ ഹൊസെയ്ന്‍, ഒബെഡ് മക്കോയ്, ഒഡിയന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. തോറ്റെങ്കിലും സിംബാബ്‌വെയുടെ സൂപ്പര്‍ 12 പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. സ്‌കോട്‌ലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ സിംബാബ്‌വെയ്ക്ക് സൂപ്പര്‍ 12-ല്‍ ഇടം നേടാം.

Content Highlights: icct20 world cup 2022, west indies vs zimbabwe, west indies, t20wc2022, twenty 20 world cup, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented