പവലിന്റെ പടുകൂറ്റന്‍ സിക്‌സ് സ്റ്റേഡിയം കടന്നു, തലയ്ക്ക് കൈ വെച്ച് അകിയല്‍ ഹൊസെയ്ന്‍ | VIDEO


Photo: AFP

ടാന്‍സാനിയ: ട്വന്റി 20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരേ പടുകൂറ്റന്‍ സിക്‌സടിച്ച് വൈറലായി വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്മാന്‍ പവല്‍. ടോസ് നേടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിനായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച പവല്‍ പടുകൂറ്റന്‍ സിക്‌സടിച്ച് ആരാധകരെ ഞെട്ടിച്ചു.

മത്സരത്തിന്റെ അവസാന ഓവറിലെ മൂന്നാം പന്തിലാണ് ഈ സിക്‌സ് പിറന്നത്. ബ്ലെസ്സിങ് മുസര്‍ബനി ചെയ്ത ഓവറിലെ മൂന്നാം പന്തില്‍ പവല്‍ തകര്‍പ്പന്‍ സിക്‌സടിച്ചു. പന്ത് സ്റ്റേഡിയത്തിന് പുറത്താണ് പതിച്ചത്. 104 മീറ്റര്‍ ദൂരമാണ് പന്ത് പിന്നിട്ടത്.



എന്നാല്‍ ഇതൊന്നുമല്ല ഈ സിക്‌സ് വൈറലായതിന്റെ കാരണം. മറിച്ച് പവലിനൊപ്പം ക്രീസിലുണ്ടായിരുന്ന സഹതാരം അകിയല്‍ ഹൊസെയ്‌നിന്റെ ഭാവമാണ്. പവലിന്റെ സിക്‌സ് കണ്ട് അമ്പരന്ന ഹൊസെയ്ന്‍ തലയ്ക്ക് കൈവെച്ച് നിന്നുപോയി. ഈ രംഗം ക്യാമാറാമാന്‍ കൃത്യമായി പകര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ പവല്‍ 28 റണ്‍സും ഹൊസെയ്ന്‍ 23 റണ്‍സും നേടി. സിംബാബ്‌വെയെ 31 റണ്‍സിന് തകര്‍ത്ത് വിന്‍ഡീസ് വിജയം നേടുകയും ചെയ്തു.

Content Highlights: icc t20 world cup 2022, t20 world cup 2022, rovman powell, powell six, six outside stadium, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented