ദേശീയഗാനം ആലപിക്കുമ്പോള്‍ വികാരനിര്‍ഭരനായി ഇന്ത്യന്‍ നായകന്‍, വൈറലായി വീഡിയോ


photo:screen grab/twitter

മെല്‍ബണ്‍: ഇന്ത്യയും പാകിസ്താനും ലോകകപ്പ് വേദികളില്‍ ഏറ്റമുട്ടുന്ന കാഴ്ച ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ആവേശം നിറഞ്ഞതാണ്. 2022 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും പരസ്പരം പോരാടുകയാണ്. ചരിത്രത്തില്‍ ഈ പോരാട്ടം പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായിട്ടുമുണ്ട്. എന്നാല്‍ മത്സരത്തിന് തോട്ടുമുന്നേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ രംഗമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. കളിക്കുമുന്നേ ദേശീയ ഗാനം ആലപിക്കുമ്പോള്‍ വികാരനിര്‍ഭരനായി നില്‍ക്കുന്ന ഇന്ത്യന്‍ നായകന്റെ ചിത്രം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാണ്.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് മുമ്പ് കളിക്കാരും സ്റ്റാഫും എഴുന്നേറ്റ് നിന്ന് ദേശീയഗാനം ആലപിക്കുകയാണ്. ക്യാമറയില്‍ ഓരോ ഇന്ത്യന്‍ താരങ്ങളേയും കാണിച്ചുകൊണ്ടിരിക്കുന്നു. അവസാനം നായകന്‍ രോഹിത് ശര്‍മയേയും കാണിച്ചു. പതിവില്ലാതെ കണ്ണുകളടച്ച് നായകന്‍ ദേശീയഗാനം ആലപിക്കുകയാണ്. കുറച്ച് സമയത്തിന്‌ശേഷം വികാരനിര്‍ഭരനായി രോഹിത് ആകാശത്തേക്ക് തലയുയര്‍ത്തി നോക്കി.



'രോഹിത് ശര്‍മയെ നോക്കൂ, അയാളുടെ വികാരങ്ങള്‍ നോക്കൂ, ഇന്ത്യക്കായി അയാള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, എങ്കിലും ഇപ്പോഴും അത് അയാളെ സംബന്ധിച്ചിടത്തോളം എത്ര പ്രിയപ്പെട്ടതാണ്;- കമന്റേറ്റര്‍ ഇയാന്‍ സ്മിത്ത് പറഞ്ഞു.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ തന്റെ പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന നായകന്റെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലോകകപ്പില്‍ ആദ്യമായാണ് രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്‌സിതാന്‍ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

Content Highlights: Watch: T20 World Cup, India vs Pakistan - Rohit Sharma gets emotional during National Anthem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented