ഷമി ഹീറോയാടാ ഹീറോ ! ഓസ്‌ട്രേലിയയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ഇന്ത്യ


Photo: facebook.com/IndianCricketTeam

ബ്രിസ്ബെയ്ന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സിന്റെ നാടകീയ ജയം. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. അവസാന രണ്ട് ഓവറില്‍ 16 റണ്‍സ് മാത്രം മതിയായിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍. തകര്‍പ്പന്‍ ഫോമില്‍ നായകന്‍ ആരണ്‍ ഫിഞ്ച് ക്രീസിലും. 19ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡ് ആക്കി.

തൊട്ടടുത്ത പന്തില്‍ കോലിയുടെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിങ് മികവില്‍ ടിം ഡേവിഡ് റണ്ണൗട്ടായി. രണ്ട് വിക്കറ്റ് പെട്ടെന്ന് വീണെങ്കിലും ഓസ്‌ട്രേലിയക്ക് പിന്നെയും കൂറ്റനടിക്കാര്‍ വരാനുണ്ടായിരുന്നു. അവിടെയാണ് മികച്ച ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലൂടെയും നഷ്ടമായ കളി ഇന്ത്യ തിരിച്ചുപിടിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ 5 റണ്‍സും മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ വെറും നാല് റണ്‍സും മാത്രമാണ് ഓസീസിന് നേടാനായത്. ആറ് വിക്കറ്റുകളാണ് നഷ്ടമായത്.



സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 186-7, ഓസ്‌ട്രേലിയ 20 ഓവറില്‍ 180- ഓള്‍ ഔട്ട്‌

187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ആരണ്‍ ഫിഞ്ച് 76(54), മിച്ചല്‍ മാര്‍ഷ് 35(18) സഖ്യം നല്‍കിയത്. സ്റ്റീവന്‍ സ്മിത്ത് 11(12), ഗ്ലെന്‍ മാക്‌സ്‌വെല്‍ 23(16) എന്നിങ്ങനെയാണ് പിന്നീട് വന്ന ബാറ്റര്‍മാരുടെ സ്‌കോര്‍. അവസാന രണ്ടോവറില്‍ ഓസീസ് ബാറ്റര്‍മാര്‍ ഡഗ് ഔട്ടിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. മാര്‍ക്കസ് സ്‌റ്റോയിനിസ് 7(7), ടിം ഡേവിഡ് 5(2), ജോഷ് ഇംഗ്ലിസ് 1(3), പാറ്റ് ക്മമിന്‍സ് 7(6), ആഷ്ടണ്‍ ആഗര്‍ 0(1), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 0(1) മിച്ചല്‍ സ്റ്റാര്‍ക്ക് 0*(0) പുറത്താകാതെ നിന്നു.

ഇന്ത്യക്ക് വേണ്ടി ഒരോവര്‍ മാത്രമെറിഞ്ഞ ഷമി നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 57(33), സൂര്യകുമാര്‍ യാദവ് 50(33) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി.

ആറ് ഫോറും മൂന്ന് സിക്സുമായി രാഹുല്‍ തകര്‍ത്തടിച്ചപ്പോള്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറുകളും ഒരു സിക്സും പിറന്നു. ഓസ്ട്രേലിയക്ക് വേണ്ടി കെയിന്‍ റിച്ചാര്‍ഡ്സണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ആഗര്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യക്കായി വിരാട് കോലി 19(13) ദിനേശ് കാര്‍ത്തിക് 20(14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 2(5) ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. രവിചന്ദ്രന്‍ അശ്വിന്‍ 2 പന്തില്‍ ഒരു സിക്സ് നേടി ഇന്നിങ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ആറ് പന്തില്‍ നിന്ന് അത്രയും തന്നെ റണ്‍സ് നേടി അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.

Content Highlights: icc world t20 2022, india vs australia, warm up match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented