വിസ വൈകി; ഇന്ത്യന്‍ പേസ് എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്ക് ഓസ്‌ട്രേലിയയിലേക്കില്ല


Photo: PTI

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ തങ്ങളുടെ പന്തുകളുടെ വേഗത കൊണ്ട് ശ്രദ്ധ നേടിയ ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍ എന്നിവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിനൊപ്പം ചേരാനാകില്ല. ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളര്‍മാരായി ഇരുവരെയും അയക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതി. പക്ഷേ ഓസ്‌ട്രേലിയന്‍ വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ പിന്നീട് ഇരുവരെയും അയക്കേണ്ടെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായ സന്നാഹ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക് പോയ 15 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍, മുകേഷ് ചൗധരി, ചേതന്‍ സകാരിയ എന്നീ നാല് പേസര്‍മാരെ അയക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതി. ഇതില്‍ സകാരിയക്കും മുകേഷ് ചൗധരിക്കും ഒരു പരിപാടിയുടെ ഭാഗമായി നേരത്തെ തന്നെ ഓസ്‌ട്രേലിയന്‍ വിസ ലഭ്യമായിരുന്നു. ഇതോടെ ബോര്‍ഡ് മറ്റ് രണ്ടു പേര്‍ക്കും വിസയ്ക്കായുള്ള അപേക്ഷ നല്‍കി. എന്നാല്‍ ഇതുവരെ അവര്‍ക്ക് വിസ ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് അയക്കേണ്ടതില്ലെന്നും പകരം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെ അയക്കാനും ബോര്‍ഡ് തീരുമാനിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



ഉമ്രാനും കുല്‍ദീപും ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സംഘത്തിലും സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ പോലും ഇല്ലാത്തിനാലാണ് വിസയ്ക്കുള്ള കാലതാമസത്തിന് കാരണം. ഐസിസി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്, ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ക്കും റിസര്‍വ് ലിസ്റ്റിലുള്ളവര്‍ക്കും വേഗത്തില്‍ വിസ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ നെറ്റ് ബൗളര്‍മാരുടെ കാര്യത്തില്‍ ഇതില്ല.

ഉമ്രാനും കുല്‍ദീപും ഇത്തരത്തില്‍ ഔദ്യോഗിക പട്ടികയില്‍ ഇല്ലാതിരുന്നതോടെ ഇവരുടെ വിസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കാലതാമസം നേരിട്ടു. ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ സംഘം പെര്‍ത്തിലേക്ക് പറക്കുകയും ചെയ്തു.

Content Highlights: Visa delay denies India net bowler Umran Malik ahead of T20 WC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented