സ്വന്തം ആശാനെത്തന്നെ മറികടന്ന് അപൂര്‍വ നേട്ടവുമായി കോലി


Photo: AFP

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ വിരാട് കോലിയുടെ വീരോചിത ഇന്നിങ്‌സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കോലിയുടെ മികച്ച ബാറ്റിങ് പ്രകടനത്തില്‍ ഒരു ഘട്ടത്തില്‍ നഷ്ടപ്പെട്ട മത്സരം ഇന്ത്യ സ്വന്തമാക്കി. ആരാധകരെ അമ്പരപ്പിച്ച കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ പല റെക്കോഡുകളും തകര്‍ന്നുവീണു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോഡ് കോലി പാകിസ്താനെതിരായ മത്സരത്തിലൂടെ കോലി നേടിയെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് കോലി ആറാമതെത്തിയത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ റണ്‍നേട്ടം 24212 റണ്‍സായി ഉയര്‍ന്നു. ഇതില്‍ 71 സെഞ്ചുറികളും 126 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. ഇതോടെ താരം ദ്രാവിഡിനെ മറികടന്ന് പട്ടികയില്‍ ആറാമതായി. ദ്രാവിഡിന്റെ അക്കൗണ്ടില്‍ 24208 റണ്‍സാണുള്ളത്. 48 സെഞ്ചുറികളും 146 അര്‍ധസെഞ്ചുറികളും ദ്രാവിഡിനുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിരിക്കുന്നത് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 34357 റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (28016), ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് (27483), ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ (25957), ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് (25534) എന്നിവരാണ് രണ്ട് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.

നിലവില്‍ കളിക്കുന്ന താരങ്ങളുടെ കണക്കെടുത്തുമ്പോള്‍ കോലിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം. പാകിസ്താനെതിരായ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും കോലി കൂട്ടിച്ചേര്‍ത്തു. പാകിസ്താനെതിരെ 53 പന്തുകളില്‍ നിന്ന് പുറത്താവാതെ 82 റണ്‍സാണ് കോലി അടിച്ചെടുത്തത്.

Content Highlights: virat kohli, highest run scorer in international cricket, most runs by a batsman in t20, t20 cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented