കോലിയുടെ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി; ഹോട്ടല്‍ ജീവനക്കാരുടെ 'പണിപോയി'


Photo: AFP/ twitter.com

പെര്‍ത്ത്: വിരാട് കോലിയുടെ ഹോട്ടല്‍ മുറിയില്‍ കയറി അജ്ഞാതന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ താരത്തോട് ക്ഷമാപണവുമായി ഹോട്ടല്‍ അധികൃതര്‍. പെര്‍ത്തിലെ ക്രൗണ്‍ ഹോട്ടല്‍ അധികൃതരാണ് സംഭവത്തില്‍ താരത്തോടും ഇന്ത്യന്‍ ടീമിനോടും ഐസിസിയോടും ക്ഷമ ചോദിച്ച് പ്രസ്താവനയിറക്കിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ടത് ഹോട്ടലുമായി ബന്ധപ്പെട്ടവര്‍ തന്നെയാണെന്നും ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുവെന്നും ക്രൗണ്‍ ഹോട്ടല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവര്‍ പകര്‍ത്തിയ ഹോട്ടല്‍ മുറിയുടെ വീഡിയോ അവരവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു.



ഇത്തരം പെരുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായും ഐസിസിയുമായും സഹകരിക്കുമെന്നും ക്രൗണ്‍ ഹോട്ടല്‍ വ്യക്തമാക്കി.

താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കയറി അജ്ഞാതന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കോലി തന്നെയാണ് തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അജ്ഞാതന്‍ ഹോട്ടല്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്താണ് കോലി സ്വകാര്യത ഹനിക്കപ്പെട്ടതില്‍ രൂക്ഷമായി പ്രതികരിച്ചത്.

'അതിഥികളുടെ സുരക്ഷയും സ്വകാര്യതയുമാണ് ഞങ്ങളുടെ പ്രഥമ പരിഗണന, ഇത്തരമൊന്ന് സംഭവിച്ചതില്‍ ഞങ്ങള്‍ നിരാശരാണ്. ഇതില്‍ ഉള്‍പ്പെട്ട അതിഥിയോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തുടരുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രശ്‌നം പരിഹരിക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വ്യക്തികളെ സസ്‌പെന്‍ഡ് ചെയ്യുകയും യഥാര്‍ഥ വീഡിയോ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിന്ന് എത്രയും വേഗം നീക്കം ചെയ്യുകയും ചെയ്തു' - ഹോട്ടല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Virat Kohli privacy breach Perth hotel suspends staff


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented