ഹോട്ടല്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി അജ്ഞാതന്‍; രൂക്ഷമായി പ്രതികരിച്ച് കോലി


Photo: twitter.com

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ താരം വിരാട് കോലി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി അജ്ഞാതന്‍. തിങ്കളാഴ്ച കോലി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അജ്ഞാതന്‍ ഹോട്ടല്‍ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്താണ് കോലി സ്വകാര്യത ഹനിക്കപ്പെട്ടതില്‍ രൂക്ഷമായി പ്രതികരിച്ചത്.

ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ കോലി പെര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ ഇല്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.''പ്രിയപ്പെട്ട താരങ്ങളെ കാണുന്നതും പരിചയപ്പെടുന്നതും ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് എനിക്ക് മനസിലാകും. അത് ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെയുള്ള ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്. അത് എന്റെ സ്വകാര്യതയെ കുറിച്ച് എന്നെ പരിഭ്രാന്തനാക്കുന്നു. എന്റെ സ്വന്തം ഹോട്ടല്‍ മുറിയില്‍ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കില്‍, മറ്റെവിടെയാണ് എനിക്ക് എന്റെ
വ്യക്തിപരമായ ഇടം പ്രതീക്ഷിക്കാനാകുക. ഇത്തരത്തിലുള്ള ഭ്രാന്തമായ ആരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എനിക്ക് അംഗീകരിക്കാനാകുന്നതല്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. വിനോദത്തിനുള്ള ഉപാധിയായി അവരെ കാണരുത്'' - വീഡിയോ പങ്കുവെച്ച് കോലി കുറിച്ചു.

Content Highlights: Virat Kohli not okay with appalling invasion of privacy at his hotel room


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented