ഇന്ത്യക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സ്; ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസിന് സമ്മാനവുമായി വിരാട് കോലി


ലിറ്റൺ ദാസ്, വിരാട് കോലി | Photo: twitter.com/LittonOfficial, twitter.com/T20WorldCup

അഡലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയ ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന് സമ്മാനം നല്‍കി വിരാട് കോലി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദാസ് കെ.എല്‍ രാഹുലിന്റെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടാകുമ്പോള്‍ 27 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയിരുന്നു.

185 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 7 ഓവറില്‍ 66 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. ഈ ഘട്ടത്തില്‍ ഡിആര്‍എസ് പ്രകാരം ജയിക്കാന്‍ ആവശ്യമായ റണ്‍സ് കടമ്പ പിന്നിട്ട്‌ ബംഗ്ലാദേശ് 17 റണ്‍സ് മുന്നിലെത്തിയത് ദാസിന്റെ മികവിലാണ്.



മത്സരത്തിന് ശേഷം തന്റെ ക്രിക്കറ്റ് ബാറ്റുകളില്‍ ഒന്ന് ലിറ്റണ്‍ ദാസിന് വിരാട് കോലി സമ്മാനിക്കുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ക്രിക്കറ്റ് ഓപ്പറേഷന്‍സ്‌ ചെയര്‍മാന്‍ ജലാല്‍ യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഭക്ഷണം കഴിക്കാന്‍ ഡൈനിങ് ഏരിയയില്‍ ഇരിക്കുമ്പോള്‍ കോലി ഇവിടെ എത്തിയാണ് ബാറ്റ് കൈമാറിയതെന്ന് യൂനസ് പറയുന്നു. ദാസിനെ സംബന്ധിച്ച് ഇത് വലിയ അംഗീകാരവും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക മികവോടെ ദാസ് ഷോട്ടുകള്‍ കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും അവന്റെ മികവ് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ അവന്‍ ടി20 ക്രിക്കറ്റിലും അത് പ്രദര്‍ശിപ്പിക്കുകയാണ്- യൂനസ് പറഞ്ഞു.

Content Highlights: litton das, virat kohli, cricket bat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented