തോല്‍വിയിലും തലയുയര്‍ത്തി കോലി, നേടിയത് ട്വന്റി 20 ക്രിക്കറ്റിലെ ലോകറെക്കോഡ്


Photo: AP

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പത്തുവിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആരാധകര്‍ക്ക് ആശ്വാസമായി വിരാട് കോലിയുടെ റെക്കോഡ്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിച്ച കോലി ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ലോകറെക്കോഡ് സ്വന്തമാക്കി.

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി 4000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ 42 റണ്‍സ് നേടിയതോടെയാണ് കോലി റെക്കോഡ് കുറിച്ചത്. മത്സരത്തില്‍ കോലി 40 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തു. 115 മത്സരങ്ങളില്‍ നിന്ന് 52.73 ബാറ്റിങ് ശരാശരിയിലാണ് കോലി 4000 റണ്‍സെടുത്തത്.



പട്ടികയില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് രണ്ടാമത്. രോഹിത്തിന് 3853 റണ്‍സാണുള്ളത്. ന്യൂസീലന്‍ഡിന്റെ ഗപ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട്. ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന റെക്കോഡും കോലിയുടെ പേരിലാണുള്ളത്.

2014, 2016 ട്വന്റി 20 ലോകകപ്പുകളില്‍ കോലിയായിരുന്നു പരമ്പരയുടെ താരം. രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ ഏകതാരവും കോലിയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ട്വന്റി 20 ലോകകപ്പില്‍ മാത്രമായി 100 ഫോറുകള്‍ നേടാനും കോലിയ്ക്ക് സാധിച്ചു.

2022 ട്വന്റി 20 ലോകകപ്പില്‍ കോലി തകര്‍പ്പന്‍ ഫോമിലാണ് കളിച്ചത്. ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സ്‌കോററും കോലിയാണ്. ആറുമത്സരങ്ങളില്‍ നിന്ന് 98.66 ബാറ്റിങ് ശരാശരിയില്‍ 296 റണ്‍സാണ് കോലി അടിച്ചെടുത്തത്.

Content Highlights: icc t20 world cup 2022, virat kohli, kohli record, most runs in t20 international, kohli 4000 runs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented