ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്; കോലി വീണ്ടും റെക്കോഡ് ബുക്കില്‍


Photo: AP

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് വിരാട് കോലിക്ക്. ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ റെക്കോഡ് കോലി മറികടന്നു.

ട്വന്റി 20 ലോകകപ്പില്‍ 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സായിരുന്നു ജയവര്‍ധയുടെ സമ്പാദ്യം. ബംഗ്ലാദേശിനെതിരേ 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോലിയുടെ റണ്‍നേട്ടം 25 മത്സരങ്ങളില്‍ നിന്ന് 1065 ആയി.



2012-ലാണ് കോലി ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്നത്. ഇതിനോടകം 13 അര്‍ധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. 2016-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ട്വന്റി 20 ലോകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോലി (ഇന്ത്യ) - 25 മത്സരങ്ങളില്‍ നിന്ന് 1065 റണ്‍സ്
മഹേള
ജയവര്‍ധന (ശ്രീലങ്ക) - 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സ്
ക്രിസ് ഗെയ്ല്‍ (വെസ്റ്റിന്‍ഡീസ്) - 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സ്
രോഹിത് ശര്‍മ (ഇന്ത്യ) - 37 മത്സരങ്ങളില്‍ നിന്ന് 921 റണ്‍സ്
തിലക് രത്‌നെ
ദില്‍ഷന്‍ (ശ്രീലങ്ക) - 35 മത്സരങ്ങളില്‍ നിന്ന് 897 റണ്‍സ്

Content Highlights: Virat Kohli become leading run-scorer in T20 World Cup history


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented