ഇന്ന് പാകിസ്താന്‍ - ന്യൂസീലന്‍ഡ് സെമി; ചരിത്രം ആവര്‍ത്തിക്കുമോ പാക് നിര


ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഇന്ന് ന്യൂസീലന്‍ഡ്-പാകിസ്താന്‍

Photo: AFP

സിഡ്നി: 1992 ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസീലന്‍ഡായിരുന്നു പാകിസ്താന്റെ എതിരാളി. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍ക്കടന്ന ഇമ്രാന്‍ ഖാന്റെ ടീം ട്രോഫിയുമായാണ് മടങ്ങിയത്. അതുമാത്രമോ? 1999 ഏകദിന ലോകകപ്പിന്റെ സെമിയിലും 2007 ട്വന്റി 20 ലോകകപ്പിന്റെ സെമിയിലും പാകിസ്താന്‍ കിവികളെ കീഴടക്കിയിട്ടുണ്ട്. ഒരിക്കല്‍ക്കൂടി മുഖാമുഖംവരുമ്പോള്‍ ഈ ചരിത്രം വഴിമാറ്റുകയാണ് ന്യൂസീലന്‍ഡിനുമുന്നിലുള്ള ദൗത്യം. ട്വന്റി 20 ക്രിക്കറ്റിന്റെ ഒന്നാം സെമിഫൈനലില്‍ ബുധനാഴ്ച ന്യൂസീലന്‍ഡ്-പാകിസ്താന്‍ പോരാട്ടം. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ സിഡ്നിയില്‍.

പാകിസ്താന്റെ സെമിപ്രവേശം അദ്ഭുതകരമായിരുന്നു. ആദ്യരണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും സിംബാബ്‌വേയോടും തോറ്റ് നാട്ടിലേക്ക് മടങ്ങാന്‍ പെട്ടിതയ്യാറാക്കിവെച്ച പാകിസ്താനെ രക്ഷപ്പെടുത്തിയത് ദക്ഷിണാഫ്രിക്കയാണ്. ദുര്‍ബലരായ ഹോളണ്ടിനോട് അപ്രതീക്ഷിത തോല്‍വിവഴങ്ങി ദക്ഷിണാഫ്രിക്ക പുറത്തായതോടെ പാകിസ്താന്റെ വഴിതുറന്നു. എന്നാല്‍, മറുവശത്ത് ആധികാരികമായി, ഗ്രൂപ്പുചാമ്പ്യന്മാരായാണ് ന്യൂസീലന്‍ഡ് സെമിയിലെത്തിയത്.

വലിയ ടൂര്‍ണമെന്റുകളുടെ അന്തിമഘട്ടങ്ങളില്‍ കാലിടറുന്നത് ന്യൂസീലന്‍ഡിന് പതിവാണ്. ഏഴ് വര്‍ഷത്തിനിടെ അവര്‍ മൂന്ന് ലോകകപ്പ് ഫൈനലുകളാണ് തോറ്റത്. 2015, 2019 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പിലും 2021-ല്‍ ട്വന്റി 20 ലോകകപ്പിലും.

ഓപ്പണര്‍മാരായ ക്യപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഉജ്ജ്വല ബാറ്റിങ്ങാണ് മുമ്പ് പാകിസ്താന്റെ പല ഗംഭീരവിജയങ്ങളുടെയും പിന്നില്‍. എന്നാല്‍, ഇവര്‍ ക്ലിക്കാവാത്തതിനാല്‍ പാക് ബാറ്റിങ് മുടന്തുന്നു. ലോകകപ്പിലെ അഞ്ചു കളിയില്‍ 39 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. റിസ്വാനും പതിവുഫോമിലേക്ക് ഉയരാനാകുന്നില്ല. അതേസമയം, ഷഹീന്‍ഷാ അഫ്രിഡിയും ഹാരിസ് റൗഫും നയിക്കുന്ന ബൗളിങ് നിര മികച്ച ഫോമിലാണ്.

തകര്‍പ്പന്‍ ഫോമിലുള്ള ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഫിലിപ്സ് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു മത്സരങ്ങളായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ താളം വീണ്ടെടുത്തിട്ടുണ്ട്. ഡാരില്‍ മിച്ചെല്‍കൂടി ചേരുമ്പോള്‍ ബാറ്റിങ് കരുത്തുറ്റതാകും. ഓസ്ട്രേലിയ, ശ്രീലങ്കന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിനെ കടപുഴക്കിയ അതേ വേദയിലേക്കാണ് കിവി പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയും എത്തുന്നത്.

പിച്ച്

സിഡ്നിയില്‍ ഈ ലോകകപ്പില്‍നടന്ന ആറ് കളികളില്‍ അഞ്ചും ആദ്യം ബാറ്റുചെയ്ത ടീമാണ് ജയിച്ചത്. എന്നാല്‍, സൂപ്പര്‍ 12-ലെ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് മത്സരം നടന്ന അതേ പിച്ചാണ് സെമിയിലും ഉപയോഗിക്കുക. അത് ബാറ്റിങ്ങിനനുകൂലമാണ്.

കാലാവസ്ഥ

സിഡ്നിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ, മത്സരം തുടങ്ങുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പില്‍ പവര്‍പ്ലേയില്‍ പാകിസ്താന്റെ റണ്‍റേറ്റ് 5.93 ആണ്. സിംബാബ്വേയ്ക്കും ഹോളണ്ടിനും മാത്രമാണ് ഇതിലും കുറഞ്ഞ റണ്‍റേറ്റുള്ളത്.

Content Highlights: T20 World Cup semi-final Pakistan vs New Zealand today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented