ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുത്ത ഭക്ഷണം; ഓസ്‌ട്രേലിയന്‍ ആതിഥ്യ മര്യാദയെ വിമര്‍ശിച്ച് സെവാഗ്


Photo: PTI

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് തണുത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ താരം വീരേന്ദര്‍ സെവാഗ്.

നെതര്‍ലന്‍ഡ്‌സുമായി വ്യാഴാഴ്ചയാണ് ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച ടീം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷം ഉച്ചഭക്ഷണ സമയത്ത് താരങ്ങള്‍ക്ക് തണുത്ത സാന്‍ഡ്‌വിച്ചും ഫലാഫെലും ഏതാനും പഴങ്ങളും മാത്രമാണ് നല്‍കിയത്. ചൂടുള്ള ഉച്ചഭക്ഷണം പ്രതീക്ഷിച്ചിരുന്ന താരങ്ങള്‍ പിന്നീട് താമസിക്കുന്ന ഹോട്ടലിലെത്തിയ ശേഷമാണ് ഉച്ചഭക്ഷണം കഴിച്ചത്.



ഈ സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് സെവാഗ് ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തുവന്നത്. ഓസ്‌ട്രേലിയയുടെ ടൂര്‍ണമെന്റ്‌ നടത്തിപ്പിനെ വിമര്‍ശിച്ച സെവാഗ്, ആതിഥ്യ മര്യാദയുടെ കാര്യത്തില്‍ ഇന്ത്യ മിക്ക പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണെന്നും കൂട്ടിച്ചേര്‍ത്തു.

''പാശ്ചാത്യ രാജ്യങ്ങളള്‍ വളരെ മികച്ച ആതിഥ്യ മര്യാദയാണ് നല്‍കുന്നതെന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള ആതിഥ്യ മര്യാദയുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ ബഹുഭൂരിപക്ഷം പാശ്ചാത്യ രാജ്യങ്ങളേക്കാളും മികച്ചതാണ്'' - സെവാഗ് കുറിച്ചു.

Image Courtesy: https://twitter.com/virendersehwag

ചൊവ്വാഴ്ച സിഡ്‌നിയിലായിരുന്നു ടീം ഇന്ത്യയുടെ പരിശീലനം. പരിശീലനത്തിനു ശേഷം ചൂടുള്ള ഭക്ഷണമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പഥ്യം. എന്നാല്‍ ചൊവ്വാഴ്ച ലഭിച്ച ഭക്ഷണം ഇത്തരത്തിലുള്ളതായിരുന്നില്ല. സാന്‍ഡ്‌വിച്ചും ഫലാഫെലും കൂടാതെ ഏതാനും പഴങ്ങളും മാത്രമാണ് മെനുവില്‍ ഉണ്ടായിരുന്നത്. ഐ.സി.സി. മെനുവില്‍ ഉള്‍പ്പെട്ട ഈ ഭക്ഷണം ഇന്ത്യന്‍ താരങ്ങളില്‍ പലരും കഴിച്ചില്ല. ഇന്ത്യന്‍ ടീം ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ഐ.സി.സി. അറിയിച്ചു.

Content Highlights: T20 World Cup 2022 Virender Sehwag slams Australia s hospitality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented