റണ്‍വേട്ട തുടര്‍ന്ന് കോലി; കുതിപ്പില്‍ ക്രിസ് ഗെയ്‌ലിനെയും പിന്നിലാക്കി


Photo: AFP

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ മികച്ച ഫോം തുടരുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ നിര്‍ത്തിയ ഇടത്തുനിന്നും തുടങ്ങിയ കോലി നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി.

പാകിസ്താനെതിരേ 53 പന്തില്‍ നിന്ന് 82 റണ്‍സടിച്ച് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ച കോലി നെതര്‍ലന്‍ഡ്‌സിനെതിരേ 44 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 62 റണ്‍സെടുത്തു. ലോകകപ്പില്‍ ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നായി 144 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.



ലോകകപ്പിലെ 23 മത്സരങ്ങളില്‍ നിന്ന് 989 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ അക്കൗണ്ടിലുള്ളത്. 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സായിരുന്നു ഗെയ്‌ലിന്റെ നേട്ടം. 31 മത്സരങ്ങളില്‍ നിന്ന് 1016 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനെയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 28 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ജയവര്‍ധനെയെ മറികടക്കാം. ട്വന്റി 20 ലോകകപ്പില്‍ 89.90 ശരാശരിയിലാണ് കോലിയുടെ ബാറ്റിങ്.

ട്വന്റി 20 ലോകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

മഹേല ജയവര്‍ധന (ശ്രീലങ്ക) - 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സ്
വിരാട് കോലി (ഇന്ത്യ) - 23 മത്സരങ്ങളില്‍ നിന്ന് 989 റണ്‍സ്
ക്രിസ് ഗെയ്ല്‍ (വെസ്റ്റിന്‍ഡീസ്) - 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സ്
രോഹിത് ശര്‍മ (ഇന്ത്യ) - 35 മത്സരങ്ങളില്‍ നിന്ന് 904 റണ്‍സ്
തിലക്‌രത്നെ ദില്‍ഷന്‍ (ശ്രീലങ്ക) - 35 മത്സരങ്ങളില്‍ നിന്ന് 897 റണ്‍സ്‌

Content Highlights: T20 World Cup 2022 Virat Kohli goes past Chris Gayle to become 2nd leading run-scorer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented