ട്വന്റി 20 ലോകകപ്പ് സെമിയില്‍ കടക്കുന്ന ആദ്യ ടീമായി ന്യൂസീലന്‍ഡ്


Photo: AFP

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി ന്യൂസീലന്‍ഡ്. ഗ്രൂപ്പ് ഒന്നില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അഫ്ഗാനെതിരേ ഓസ്‌ട്രേലിയ 168 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് ന്യൂസീലന്‍ഡ് ഔദ്യോഗികമായി സെമി ഉറപ്പിച്ചത്.

ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ ഓസ്‌ട്രേലിയക്ക് 185 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്ത് വിജയം നേടണമായിരുന്നു. അഞ്ച് മത്സരങ്ങളില്‍നിന്ന് ഏഴ് പോയന്റോടെയാണ് കിവീസിന്റെ സെമി പ്രവേശനം. +2.113 എന്ന മികച്ച നെറ്റ് റണ്‍റേറ്റിലായിരുന്നു കിവീസ്.വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ 35 റണ്‍സിന്റെ ജയത്തോടെ ന്യൂസീലന്‍ഡ് സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിച്ചിരുന്നു. ഓസീസിനെതിരായ അഫ്ഗാന്റെ മികച്ച പ്രകടനത്തോടെ ഇനി മറ്റൊരു ടീമിനും ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുക അസാധ്യമാണ്.

എന്നാല്‍ അഫ്ഗാനെതിരേ വെറും നാല് റണ്‍സിന്റെ മാത്രം വിജയം നേടാനായ ഓസീസിന് തങ്ങളുടെ സെമി സാധ്യത അറിയാന്‍ ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരം വരെ കാത്തിരിക്കണം. ഇംഗ്ലണ്ട് ജയിച്ചാല്‍ ഓസീസിനെ മറികടന്ന് അവര്‍ സെമിയിലെത്തും. ശ്രീലങ്ക ജയിച്ചാല്‍ ഓസീസിന് സെമിയിലെത്താം.

Content Highlights: T20 World Cup 2022 New Zealand become 1st team to qualify for semis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented