വീണ്ടും ഇംഗ്ലണ്ടിനെ വീഴ്ത്തി അയര്‍ലന്‍ഡ്; വിധിയെഴുതിയത് ഡക്ക്‌വര്‍ത്ത് ലൂയിസ്


Photo: AFP

മെല്‍ബണ്‍: ഡക്ക്‌വര്‍ത്ത് ലൂയിസ് വിധി നിര്‍ണയിച്ച സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ അയര്‍ലന്‍ഡിന് അഞ്ചു റണ്‍സ് ജയം. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തുകയായിരുന്നു. പിന്നീട് കളി തുടരാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയം ഇംഗ്ലണ്ട് ഡക്ക്‌വര്‍ത്ത് ലൂയിസ് അനുസരിച്ചുള്ള സ്‌കോറിനേക്കാള്‍ അഞ്ചു റണ്‍സ് പിന്നിലായിരുന്നു. നേരത്തെ അയര്‍ലന്‍ഡ് ഇന്നിങ്‌സിനിടയിലും മഴയെത്തിയിരുന്നു.

നേരത്തെ ഇന്ത്യയില്‍ നടന്ന 2011 ഏകദിന ലോകകപ്പിലും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചിരുന്നു. അന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം.



158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന്റേത് മോശം തുടക്കമായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറെ (0) നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി. മൂന്നാം ഓവറില്‍ അലക്‌സ് ഹെയ്ല്‍സും (7) പുറത്തായതോടെ ഇംഗ്ലണ്ട് പതറി. ജോഷ്വാ ലിറ്റിലാണ് രണ്ടു പേരെയും പുറത്താക്കിയത്.

37 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഡേവിഡ് മലാന് പക്ഷേ സ്‌കോറിങ് റേറ്റ് ഉയര്‍ത്താനായില്ല. ബെന്‍ സ്‌റ്റോക്ക്‌സും (6) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി. 21 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമെടുത്ത ഹാരി ബ്രൂക്ക്‌സിനും സ്‌കോര്‍ ഉയര്‍ത്താനായില്ല. മോയിന്‍ അലി 12 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത മോയിന്‍ അലി അടി തുടങ്ങിയപ്പോഴേക്കും വൈകിപ്പോയിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നി (62), ലോര്‍ക്കന്‍ ടക്കര്‍ (34) എന്നിവരുടെ ഇന്നിങ്‌സ് മികവിലാണ് അയര്‍ലന്‍ഡ് 157 റണ്‍സെടുത്തത്.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ലിയാം ലിവിങ്‌സ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി സാം കറന്‍ രണ്ടു വിക്കറ്റെടുത്തു.

Content Highlights: T20 World Cup 2022 Ireland stunned England in MCG


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented