മാര്‍ക്രമും മില്ലറും തിളങ്ങി; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക


തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം - ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്

Photo: twitter.com/ICC

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം - ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരുമാണ് മോശം തുടക്കത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ദക്ഷിണാഫ്രിക്കയയെ തുണച്ചു. ഇന്ത്യയുടെ പരാജയത്തോടെ പാകിസ്താന്റെ സെമി സാധ്യത കൂടുതല്‍ അനിശ്ചിതത്വത്തിലായി.



46 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന മില്ലറാണ് അവരുടെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട മാര്‍ക്രം ഒരു സിക്‌സും ആറ് ഫോറുമടക്കം 52 റണ്‍സെടുത്തു.

134 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡിക്കോക്ക് (1), റൈലി റുസ്സോ (0) എന്നിവരെ പുറത്താക്കി അര്‍ഷ്ദീപ് സിങ് പ്രോട്ടീസിനെ ഞെട്ടിച്ചിരുന്നു. പിന്നാലെ ആറാം ഓവറില്‍ ടെംബ ബവുമയെ (10) മുഹമ്മദ് ഷമിയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക 5.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലേക്ക് വീണു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്രം - മില്ലര്‍ കൂട്ടുകെട്ട് അവരെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ക്ഷമയോടെ നിലയുറപ്പിച്ച ഇരുവരും പിന്നീട് ആവശ്യമായ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. 16-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മാര്‍ക്രം പുറത്തായെങ്കിലും പിന്നീടെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (6), വെയ്ന്‍ പാര്‍നല്‍ (2*) എന്നിവരെ കൂട്ടുപിടിച്ച് മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 133 റണ്‍സ് മാത്രം. പെര്‍ത്ത് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133-ല്‍ എത്തിച്ചത്.

40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.

29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നെലുമാണ് ഇന്ത്യയെ തകര്‍ത്തത്.

പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെര്‍ത്ത് പിച്ച് തനിസ്വരൂപം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിറഞ്ഞാടി. അഞ്ചാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ പിഴച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 14 പന്തില്‍ നിന്ന് 15 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ കെ.എല്‍ രാഹുലിനെയും (9) എന്‍ഗിഡി മടക്കി.

നന്നായി തുടങ്ങിയ ഇന്‍ഫോം ബാറ്റര്‍ വിരാട് കോലിയുടെ ഊഴമായിരുന്നു അടുത്തത്. 11 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത കോലിയെ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അക്ഷര്‍ പട്ടേലിന് പകരം ടീമിലെത്തിയ ദീപക് ഹൂഡയ്ക്ക് (0) അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ ഹൂഡ ഡിക്കോക്ക് പിടിച്ച് പുറത്താകുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് അപ്പോഴും ബൗണ്ടറികള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെയും എന്‍ഗിഡിയുടെ പന്തില്‍ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ - ദിനേഷ് കാര്‍ത്തിക്ക് സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 100 കടത്തി. അര്‍ധ സെഞ്ചുറി നേടിയ സൂര്യ തന്നെയായിരുന്നു സ്‌കോറിങ്ങില്‍ മുന്നില്‍. പിന്നാലെ 16-ാം ഓവറില്‍ കാര്‍ത്തിക്ക് മടങ്ങി. 15 പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത താരത്തെ വെയ്ന്‍ പാര്‍നല്‍ പുറത്താക്കുകയായിരുന്നു. അശ്വിന്‍ ഏഴു റണ്‍സെടുത്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേലിന് പകരം ദീപക് ഹൂഡയെ ഉള്‍പ്പെടുത്തി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Updating ...

Content Highlights: T20 World Cup 2022 India vs South Africa Live Score Updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented