വില്യംസന്റെയും ഗ്ലെന്‍ ഫിലിപ്പിന്റെയും പോരാട്ടം പാഴായി; ജയത്തോടെ സെമിയോടടുത്ത് ഇംഗ്ലണ്ട്


ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു

Photo: AFP

ബ്രിസ്ബെയ്ന്‍: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 20 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഗ്ലെന്‍ ഫിലിപ്പും ഒഴികെയുള്ളവര്‍ കളിമറന്നപ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.



ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇംഗ്ലണ്ടിന് സെമി കളിക്കാം. തോറ്റെങ്കിലും അഞ്ച് പോയന്റുള്ള ന്യൂസീലന്‍ഡ് മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ജയത്തോടെ ഓസ്‌ട്രേലിയയുടെ സെമി സാധ്യത അനിശ്ചിതത്വത്തിലായി.

36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സെടുത്ത ഫിലിപ്പാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന ഫിലിപ്പ് 18-ാം ഓവറില്‍ പുറത്തായതോടെ കിവീസ് കളികൈവിടുകയായിരുന്നു. ഫിലിപ്പിന് മികച്ച പിന്തുണ നല്‍കിയ വില്യംസണ്‍ 40 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് കിവീസിനെ മത്സരത്തില്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ഫിലിപ്പിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കുമായില്ല.

ഫിന്‍ അലന്‍ (16), ഡെവോണ്‍ കോണ്‍വെ (3), ജെയിംസ് നീഷാം (6), ഡാരില്‍ മിച്ചല്‍ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വുഡും ബെന്‍ സ്‌റ്റോക്ക്‌സും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍, അലക്സ് ഹെയ്ല്‍സ് എന്നിവരുടെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. തകര്‍ത്തടിച്ച് മുന്നേറിയ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ ന്യൂസീലന്‍ഡ് 179-ല്‍ ഒതുക്കുകയായിരുന്നു.

47 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 73 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബട്ട്ലര്‍ - ഹെയ്ല്‍സ് ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 62 പന്തില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് അടിച്ചുകൂട്ടി. 40 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്ത ഹെയ്ല്‍സിനെ പുറത്താക്കി മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ മോയിന്‍ അലി (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

എന്നാല്‍ ബട്ട്ലര്‍ക്കൊപ്പം വമ്പനടിക്കാരന്‍ ലിയാം ലിവിങ്സ്റ്റണ്‍ എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ടോപ് ഗിയറിലായി. ഇരുവരും ചേര്‍ന്ന് അതിവേഗം 45 റണ്‍സ് ചേര്‍ത്തു. ലിവിങ്സ്റ്റണ്‍ 14 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് പരുങ്ങി. ഹാരി ബ്രൂക്ക്സ് (7), ജോസ് ബട്ട്ലര്‍, ബെന്‍ സ്റ്റോക്ക്സ് എന്നിവരെ തുടര്‍ച്ചയായ ഇടവേളകളില്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ 200-ന് അപ്പുറമുള്ള സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു ഇംഗ്ലണ്ടിന് നേടാനായത് 179 റണ്‍സ്.

ന്യൂസീലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ രണ്ടും ടിം സൗത്തി, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: T20 World Cup 2022 England vs New Zealand Brisbane


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented