ലോകകപ്പില്‍ മഴക്കളി തുടരുന്നു; ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ മത്സരവും ഉപേക്ഷിച്ചു


Photo: AP

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ മഴയുടെ കളി തുടരുന്നു. വെള്ളിയാഴ്ച അഫ്ഗാനിസ്താന്‍ - അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരവും ഉപേക്ഷിച്ചു.

ഇന്ത്യന്‍ സമയം 1.30-ന് തുടങ്ങേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് മഴ കാരണം വൈകിയിരുന്നു. പിന്നാലെ ഔട്ട്ഫീല്‍ഡിലെ നനവും വിനയായി. തുടര്‍ന്നും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും പോയന്റ് പങ്കുവെച്ചു.



ഇത്തവണത്തെ ലോകകപ്പില്‍ മഴ കാരണം ഉപേക്ഷിക്കപ്പെടുന്ന നാലാമത്തെ മത്സരമാണിത്. ഗ്രൂപ്പ് ഒന്നില്‍ ഇതോടെ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് മൂന്ന് പോയന്റ് വീതമായി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസീലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്‌ട്രേലിയ, അയര്‍ലന്‍ഡിനു പിന്നില്‍ നാലാം സ്ഥാനത്തുമാണ്.

Content Highlights: T20 World Cup 2022 England vs Australia Match Abandoned Due To Rain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented