ഓസീസിനെ വിറപ്പിച്ച ശേഷം കീഴടങ്ങി അഫ്ഗാന്‍; ഇംഗ്ലണ്ട് - ശ്രീലങ്ക മത്സര ഫലം കാത്ത് ഓസീസ്


Photo: ap

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. 168 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഓസീസിനെ വിറപ്പിച്ച ശേഷമാണ് അഫ്ഗാനിസ്താന്‍ കീഴടങ്ങിയത്. അവരുടെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയരുന്ന അഫ്ഗാന് വേണ്ടി റാഷിദ് ഖാന് 16 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

വെറും 23 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്ന റാഷിദ് ഓസീസ് താരങ്ങളുടെയും ആരാധകരുടെയും മനസില്‍ തീ കോരിയിട്ടാണ് തകര്‍ത്തടിച്ചത്.

ഓസീസിന്റെ ജയത്തോടെ ശ്രീലങ്ക സെമി കാണാതെ പുറത്തായി. നാളെ നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരഫലത്തെ അനുസരിച്ചാണ് ഇനി ഓസ്‌ട്രേലിയയുടെ സെമി സാധ്യത. ഇംഗ്ലണ്ട് ജയിച്ചാല്‍ അവര്‍ സെമിയിലെത്തും. ശ്രീലങ്ക ജയിച്ചാല്‍ ഓസീസിന് സെമി കളിക്കാം. ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഒന്നില്‍ നിന്നും സെമി ഉറപ്പാക്കിയിരുന്നു.

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. സഹ ഓപ്പണര്‍ ഉസ്മാന്‍ ഗനി (2) വേഗം മടങ്ങിയെങ്കിലും തകര്‍ത്തടിച്ച ഗുര്‍ബാസ് 17 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്താണ് പുറത്തായത്.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഇബ്രാഹിം സദ്രാന്‍ - ഗുല്‍ബാദിന്‍ നയ്ബ് സഖ്യം 59 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഓസീസ് വിയര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ മാക്‌സ്‌വെല്ലിന്റെ നേരിട്ടുള്ള ത്രോയില്‍ നയ്ബ് പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ സദ്രാനെ പുറത്താക്കി ആദം സാംപ ഓസീസിന് പ്രതീക്ഷയേകി. 33 പന്തില്‍ നിന്നും 26 റണ്‍സായിരുന്നു സദ്രാന്റെ സംഭാവന. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് നബിക്കും (1) നജീബുള്ള സദ്രാനും (0) പെട്ടെന്ന് മടങ്ങിയത് അഫ്ഗാന് തിരിച്ചടിയായി.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ദാര്‍വിഷ് റസൂലിയെ കൂട്ടുപിടിച്ച് റാഷിദ് ഖാന്‍ തകര്‍ത്തടിച്ചതോടെ ഓസീസ് വിയര്‍ത്തു. 13 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ദാര്‍വിഷ് റണ്ണൗട്ടാകുകയായിരുന്നു. തുടര്‍ന്ന് റാഷിദ് പൊരുതി നോക്കിയെങ്കിലും അഫ്ഗാന്‍ നാലു റണ്‍സകലെ വീണു. ഓസീസിനായി ഹെയ്‌സല്‍വുഡും സാംപയും പണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 168 റണ്‍സായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട മാക്സ്വെല്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു. മാക്സ്വെല്ലിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍ (18 പന്തില്‍ 25), മിച്ചല്‍ മാര്‍ഷ് (30 പന്തില്‍ 45), മാര്‍ക്കസ് സ്റ്റോയ്നിസ് (21 പന്തില്‍ 25) എന്നിവര്‍ക്ക് മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

കാമറൂണ്‍ ഗ്രീന്‍ (3), സ്റ്റീവ് സ്മിത്ത് (4), മാത്യു വെയ്ഡ് (6) എന്നിവരെല്ലാം തന്നെ അഫ്ഗാന്‍ ബൗളിങ്ങിനു മുന്നില്‍ പതറി. പാറ്റ് കമ്മിന്‍സ് (0), കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖിയുമാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.

കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം മാത്യു വെയ്ഡാണ് അഫ്ഗാനെതിരേ ടീമിനെ നയിച്ചത്. ടിം ഡേവിഡും മിച്ചല്‍ സ്റ്റാര്‍ക്കും കളത്തിലിറങ്ങിയില്ല. ഇവര്‍ക്ക് പകരം സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ ടീമില്‍ ഇടംനേടി.

Content Highlights: T20 World Cup 2022 Australia vs Afghanistan Adelaide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented