ഒറ്റയ്ക്ക് പൊരുതി ടക്കര്‍; അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമി പ്രതീക്ഷ നിലനിര്‍ത്തി ഓസ്‌ട്രേലിയ


ജയത്തോടെ ഗ്രൂപ്പ് 1-ല്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തി

Photo: AP

ബ്രിസ്‌ബെയ്ന്‍: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ 42 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 18.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചുറിയുമായി ലോര്‍കാന്‍ ടക്കര്‍ ഒറ്റയ്ക്ക് പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 48 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു.



ജയത്തോടെ ഗ്രൂപ്പ് 1-ല്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തി.

180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡിനെ പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ ഞെട്ടിച്ചു.

നാല് ഓവറില്‍ 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍ണി (6), പോള്‍ സ്‌റ്റെര്‍ലിങ് (11), ഹാരി ടെക്ടര്‍ (6), കര്‍ട്ടിസ് കാംപര്‍ (0), ജോര്‍ജ് ഡോക്‌റെല്‍ (0) എന്നിവര്‍ ഡഗ്ഔട്ടില്‍ തിരിച്ചെത്തി. പിന്നാലെ അല്‍പനേരത്തെ ചെറുത്തുനില്‍പ്പുകള്‍ക്ക് ശേഷം ഗാരെത് ഡെലാനിയും (14), മാര്‍ക്ക് അഡയറും (11) പുറത്തായതോടെ അര്‍ലന്‍ഡിന്റെ പതനം പൂര്‍ത്തിയായി.

ഓസ്‌ട്രേലിയക്കായി മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിരുന്നു. 44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 63 റണ്‍സെടുത്ത ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

രണ്ട് കൂട്ടുകെട്ടുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (3) മൂന്നാം ഓവറില്‍ തന്നെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഫിഞ്ച് - മിച്ചല്‍ മാര്‍ഷ് സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസ് ഇന്നിങ്‌സ് ട്രാക്കിലാക്കി. 22 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി ബാരി മക്കാര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 13 റണ്‍സുമായി മടങ്ങി. പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച ഫിഞ്ച് - മാര്‍ക്കസ് സ്റ്റോയ്‌നിസ് സഖ്യം 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോയ്‌നിസ് 25 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്തു. ടിം ഡേവിഡ് (15*), മാത്യു വെയ്ഡ് (7*) എന്നിവര്‍ പുറത്താകാതെ നിന്നു.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി മൂന്നും ജോഷ്വാ ലിറ്റില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: T20 World Cup 2022 Australia beat Ireland


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented