കോലിക്ക് ശേഷം ഇതാദ്യം!; ഐസിസി ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാര്‍ ഒന്നാമത്


photo: twitter/Surya Kumar Yadav

ദുബായ്: ട്വന്റി 20 ലോകകപ്പിനിടെ തിളങ്ങുന്ന നേട്ടവുമായി ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഐസിസി പുറത്തുവിട്ട അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ റാങ്കിങ് പട്ടികയില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്തെത്തി. പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനെ മറികടന്നുകൊണ്ടാണ് സൂര്യകുമാര്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്.

ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. ഇതിന് മുമ്പ് സൂപ്പര്‍ താരം വിരാട് കോലിയാണ് ട്വന്റി 20 ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരം.

സൂര്യകുമാര്‍ യാദവിന് 863 റേറ്റിങ് പോയന്റാണുളളത്. പട്ടികയില്‍ രണ്ടാമതുളള മുഹമ്മദ് റിസ്വാന് 842 പോയന്റും മൂന്നാമതുളള ന്യൂസീലന്റ് താരം
ഡെവോണ്‍ കോണ്‍വേയ്ക്ക് 792 പോയന്റുമാണുളളത്. 780 പോയന്റോടെ പാകിസ്താന്‍ താരം ബാബര്‍ അസം നാലാം സ്ഥാനത്താണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ചുരുങ്ങിയ കാലയളവില്‍ തന്നെ ലോകത്തിലെ മികച്ച ട്വന്റി 20 ബാറ്ററായി മാറി. ഇന്ത്യയ്ക്കായി ട്വന്റി 20-യില്‍ 37 മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റിലീ റൂസ്സോയും കിവീസ് താരം ഗ്ലെന്‍ ഫിലിപ്‌സും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഇരുവരും ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ആദ്യ പത്തിനുളളില്‍ ഇടംപിടിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് ഏഴാം സ്ഥാനത്തും റീസ്സോ എട്ടാം സ്ഥാനത്തുമാണ്. അതേ സമയം ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി പത്താം സ്ഥാനത്താണുളളത്.

ബൗളര്‍മാരുടെ പട്ടികയില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാനിന്ദു ഹസരങ്ക രണ്ടാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനാണ് ഒന്നാമത്.

Content Highlights: Suryakumar Yadav becomes world’s No.1 T20I batter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented