ഗ്രൗണ്ടിന് നാലുപാടും ചറപറാ ഷോട്ടുകള്‍; ഒടുവില്‍ സൂര്യ റെക്കോഡ് ബുക്കിലും


Photo: AFP

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തുടരുകയാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഞായറാഴ്ച സിംബാബ്‌വെയ്‌ക്കെതിരേ നടന്ന മത്സരത്തിലും തന്റെ അവിശ്വസനീയമായ ഷോട്ടുകളിലൂടെ കാണികളുടെ മനംനിറച്ചു. ഇതോടൊപ്പം ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സൂര്യ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൂര്യ. നിലവില്‍ ടി20-യില്‍ ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയാണ് സൂര്യ.

പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 2021-ല്‍ 26 ഇന്നിങ്‌സുകളില്‍ നിന്ന് റിസ്വാന്‍ 1326 റണ്‍സ് നേടിയിരുന്നു.

സിംബാബ്‌വെയ്‌ക്കെതിരേ വെറും 25 പന്തുകളില്‍ നിന്ന് 61 റണ്‍സ് നേടിയ സൂര്യയ്ക്ക് ഇതോടെ ഈ വര്‍ഷം കളിച്ച 28 ഇന്നിങ്‌സുകളില്‍ നിന്ന് 1020 റണ്‍സായി. ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധ സെഞ്ചുറികളും അടക്കമാണ് ഈ നേട്ടം. ഇത്തവണ ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് 225 റണ്‍സും സൂര്യ നേടിയിട്ടുണ്ട്.

Content Highlights: Suryakumar Yadav becomes second batter to score 1000 runs in T20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented