നെതര്‍ലന്‍ഡ്‌സിനോട് വിറച്ച് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ ടി20 ലോകകപ്പ് സൂപ്പര്‍ 12ലേക്ക്


Photo:twitter.com/ICC

ഗീലോങ്: ഓറഞ്ചിന് മധുരമുണ്ടോയെന്ന് ചോദിച്ചാല്‍ ചെറിയ പുളിപ്പുണ്ടെന്നാകും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പറയുക. ഐ.സി.സി. ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഡച്ച് ടീമിനെ 16 റണ്‍സിന് കീഴടക്കിയാണ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ സൂപ്പര്‍ 12ന് യോഗ്യത നേടിയത്. നമീബിയയോട് തോറ്റത് കാരണം നെതര്‍ലന്‍ഡ്‌സിനെതിരെ വിജയം അനിവാര്യമായിരുന്നു ശ്രീലങ്കയ്ക്ക്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമായിരുന്ന ശ്രീലങ്ക ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് അവര്‍ നേടിയത്.

പവര്‍പ്ലേ ഘട്ടത്തില്‍ ശ്രീലങ്കയെ പിടിച്ചുകെട്ടാന്‍ ഡച്ച് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 6.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 36 റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ സ്‌കോര്‍. ഓപ്പണര്‍ കുശാൽ മെന്‍ഡിസ് നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി 79 (44) ആണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെട്ടതായിരുന്നു കളിയിലെ താരമായ മെന്‍ഡിസിന്റെ ഇന്നിങ്‌സ്. ചരിത് അസലങ്ക 31 (30), ഭനുക രജപക്‌സ 19 (13) പത്തും നിസങ്ക 14 (21) എന്നിങ്ങനെയാണ് പിന്നീടുള്ള ബാറ്റര്‍മാരുടെ പ്രധാന സംഭാവന.



വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് വേണ്ടി ഓപ്പണര്‍ മാക്‌സ് ഒഡൗഡ് പുറത്താകാതെ 71 (53) റണ്‍സ് നേടിയെങ്കിലും മറുവശത്ത് നിന്ന് പിന്തുണ നല്‍കാന്‍ ആളില്ലാതെ വന്നതാണ് അട്ടിമറി ജയം നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞത്. ഒഡൗഡിന് ശേഷം 21 റണ്‍സെടുത്ത നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് ആണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മുന്‍നിര ബാറ്റര്‍മാരായ വിക്രംജീത്ത് സിങ് 7 (14), ബാസ് ഡി ലീഡ് 14 (10), കോളിന്‍ അകര്‍മാന്‍ 0 (1) ടോം കൂപ്പര്‍ 16 (19) എന്നിവര്‍ക്കാര്‍ക്കും നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ രണ്ട് വിക്കറ്റും ലാഹിരു കുമാര, ബിനുര ഫെര്‍ണാന്‍ഡോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇതേ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ യുഎഇ നമീബിയയെ നേരിടുകയാണ്. ജയിച്ചാല്‍ നമീബിയ സൂപ്പര്‍ 12ലേക്ക് മുന്നേറും. രണ്ട് കളികളും ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റ് കുറവായതാണ് ഡച്ചിന് തിരിച്ചടിയായത്. നമീബിയയെ യുഎഇ പരാജയപ്പെടുത്തിയാല്‍ ശ്രീലങ്കയ്ക്ക് ഒപ്പം നെതര്‍ലന്‍ഡ്‌സ് ആകും സൂപ്പര്‍ 12ലേക്ക് കടക്കുക.

Content Highlights: srilanka, netherlands, icc world t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented