അഫ്ഗാനിസ്താനെതിരെ ലങ്കയ്ക്ക് ജയം, സെമി പ്രതീക്ഷ സജീവമാക്കി ഏഷ്യന്‍ ചാമ്പ്യന്‍മാര്‍


Photo:twitter.com/T20WorldCup

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക. 145 റണ്‍സ് പിന്തുടര്‍ന്ന ലങ്ക 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. ജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താനും ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കായി. മൂന്നാമനായി ക്രീസിലെത്തി അര്‍ധ സെഞ്ചുറി നേടിയ ധനഞ്ജയ ഡിസില്‍വ 66*(42) യാണ് ലങ്കയെ ജയത്തിലേക്ക് നയിച്ചത്. തോല്‍വിയോടെ അഫ്ഗാനിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ തുടക്കം തിരിച്ചടിയോടെയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ പാത്തും നിസംഗ 10(10) യെ മുജീബ് ഉര്‍ റഹ്‌മാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ സ്‌കോര്‍. രണ്ടാം വിക്കറ്റില്‍ കുസാല്‍ മെന്‍ഡിസിനെ 25(27) ഒപ്പം കൂട്ടി 34 റണ്‍സ് നേടിയ ഡിസില്‍വ മൂന്നാം വിക്കറ്റില്‍ ചാരിത് അസലങ്ക 19(18)യ്‌ക്കൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ടിലും, നാലാം വിക്കറ്റില്‍ ഭാനുക രജപക്‌സെ18(14)ക്ക് ഒപ്പം 42 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി.

ആറ് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടുന്നതായിരുന്നു ധനഞ്ജയ ഡിസില്‍വയുടെ ഇന്നിങ്‌സ്. നായകന്‍ ദസൂണ്‍ ഷനക 0*(0) പുറത്താകാതെ നിന്നു. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം ഉള്‍പ്പെടെ നാല് പോയിന്റാണ് ലങ്കയുടെ സമ്പാദ്യം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് അവര്‍ക്ക് നേരിടാനുള്ളത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. 24 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ് ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഗനി 27(27), ഇബ്രാഹിം സദ്റാന്‍ 22(18), നജീബുള്ള സദ്റാന്‍ 18(16), ഗുല്‍ബാദിന്‍ നയിബ് 12(14), മുഹമ്മദ് നബി 13(8), റാഷിദ് ഖാന്‍ 9(8) എന്നിങ്ങനെയാണ് മറ്റ് പ്രധാന താരങ്ങളുടെ സംഭാവന.

അസ്മതുള്ള ഒമര്‍സായ് മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ഒരു റണ്‍സ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി വാണിന്ദു ഹസരംഗ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലഹിരു കുമാര രണ്ട് വിക്കറ്റും കസൂണ്‍ രജിത, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: srilanka, afghanistan, icc t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented