ശ്രീലങ്കയെ വെറും 102 റണ്‍സിന് എറിഞ്ഞൊതുക്കി, രണ്ടാം മത്സരത്തിലും ന്യൂസീലന്‍ഡിന് കൂറ്റന്‍ വിജയം


Photo: AFP

സിഡ്‌നി: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ന്യൂസീലന്‍ഡ്. ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ 65 റണ്‍സിനാണ് ന്യൂസീലന്‍ഡിന്റെ വിജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19.2 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. സൂപ്പര്‍ 12-ല്‍ ന്യൂസീലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസീലന്‍ഡിന്റെ വിജയശില്‍പ്പി. ആദ്യ മത്സരത്തില്‍ കിവീസ് ഓസ്‌ട്രേലിയയെ കീഴടക്കിയിരുന്നു. രണ്ടാം മത്സരം മഴ അപഹരിച്ചു.

168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. വെറും എട്ട് റണ്‍സെടുക്കുന്നതിനിടെ തന്നെ നാല് മുന്‍നിര വിക്കറ്റുകള്‍ നിലം പതിച്ചു. 35 റണ്‍സെടുത്ത നായകന്‍ ഡാസണ്‍ ശനകയും 34 റണ്‍സ് നേടിയ ഭനുക രജപക്‌സയും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. പത്തും നിസ്സങ്ക(0), കുശാല്‍ മെന്‍ഡിസ് (4), ധനഞ്ജയ ഡി സില്‍വ (0), ചരിത് അസലങ്ക (4), ചമിക കരുണരത്‌നെ (3), വാനിന്ദു ഹസരംഗ (4), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവര്‍ നിരാശപ്പെടുത്തി. എട്ടുറണ്‍സെടുത്ത കസുന്‍ രജിത പുറത്താവാതെ നിന്നു.

ബാറ്റിങ്ങിനിടെ ഒരിക്കല്‍പ്പോലും പ്രതീക്ഷ നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. കിവീസിനായി ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഒറ്റയ്ക്ക് നിന്ന് പൊരുതി സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഫിലിപ്‌സ് 104 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ കിവീസിനെ ഫിലിപ്‌സ് ഒറ്റയ്ക്ക് രക്ഷിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വെറും 15 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ മടക്കി. ഓപ്പണര്‍മാരായ ഫിന്‍ അലന്‍ (1), ഡെവോണ്‍ കോണ്‍വെ (1), നായകന്‍ കെയ്ന്‍ വില്യംസണ്‍ (8) എന്നിവരുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ കിവീസ് പതറി.

എന്നാല്‍ നാലാമനായി ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് ഡാരില്‍ മിച്ചലിനെ കൂട്ടിപിടിച്ച് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 64 പന്തില്‍ നിന്ന് 84 റണ്‍സ് അടിച്ചെടുത്തു. ഫിലിപ്‌സാണ് ആക്രമിച്ച് കളിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 99-ല്‍ നില്‍ക്കേ മിച്ചലിനെ പുറത്താക്കി വാനിന്ജു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തില്‍ നിന്ന് 22 റണ്‍സാണ് മിച്ചലിന്റെ സമ്പാദ്യം. പിന്നാലെ വന്ന ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമിനും (5) പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ മിച്ചല്‍ സാന്റ്‌നറെ കൂട്ടുപിടിച്ച് ഫിലിപ്‌സ് സെഞ്ചുറി തികച്ചു. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ഫിലിപ്‌സ് മൂന്നക്കം കണ്ടെത്തി. വെറും 61 പന്തിലാണ് താരം സെഞ്ചുറിയടിച്ചത്. ടൂര്‍ണമെന്റില്‍ പിറക്കുന്ന രണ്ടാം സെഞ്ചുറിയാണിത്.

അവസാന ഓവറിലെ നാലാം പന്തില്‍ ഫിലിപ്‌സ് പുറത്തായി. 64 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത ഫിലിപ്‌സിനെ ലാഹിരു കുമാര പുറത്താക്കി. 10 ഫോറും നാല് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അടുത്ത പന്തില്‍ പുതുതായി ക്രീസിലെത്തിയ ഇഷ് സോധി റണ്‍ ഔട്ടായി. സാന്റ്‌നറും (11) ടിം സൗത്തിയും (4) പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്കായി കസുന്‍ രജിത നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ലാഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: icc t20 world cup 2022, t20 world cup 2022, glenn phillips, sri lanka vs new zealand, sl vs nz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented